Musk's
ദില്ലി:ട്വിറ്റർ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ കമ്പനി കൂട്ടപ്പിരിച്ചുവിടൽ നയം നടപ്പിലാക്കുന്നു.ഇന്ത്യ ഉൾപ്പടെ അമേരിക്കയിലും പിരിച്ചുവിടൽ നടപടി ശക്തമാണ്.എഞ്ചിനീയറിങ് , മാർക്കറ്റിങ് , സെയിൽസ് വിഭാഗത്തിലെ നിരവധി പേരെയാണ് ഇന്ത്യയിൽ പുറത്താക്കിയത്. ട്വിറ്ററിന് ഇന്ത്യയിൽ 200 ൽ അധികം ജീവനക്കാരാണ് ഉള്ളത്. ഇതിൽ എത്രപേരെ പുറത്താക്കി എന്നത് സംബന്ധിച്ച കൃത്യമായ ഉത്തരം വരും ദിവസങ്ങളിലെ ഉണ്ടാകു. എന്നാൽ നിരവധി പേരെ ഇതിനകം പുറത്താക്കിക്കഴിഞ്ഞു.
പുറത്താക്കൽ നടപടിക്ക് മുൻപ് ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകിയോ എന്നതിൽ സ്ഥിരീകരണമില്ല. ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം സംബന്ധിച്ച വിവരം അറിയിക്കാമെന്നാണ് ജീവനക്കാർക്ക് ലഭിച്ച അറിയിപ്പ്.ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലെ ജീവനക്കാരെയും ട്വിറ്റർ പുറത്താക്കിയിട്ടുണ്ട്. ഏകദേശം 3700 പേരെ അമേരിക്കയിൽ ട്വിറ്റർ പുറത്താക്കിയെന്നാണ് വ്യക്തമാകുന്നത്. ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 50 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയിലാണ് മസ്കെന്നാണ് വ്യക്തമാകുന്നത്. കമ്പനിയുടെ നിലവിലുള്ള വർക്ക് ഫ്രം ഹോം നയം മാറ്റാനും മസ്ക് ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…