Kerala

അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധ:പുഴുവരിച്ച അരി കണ്ടെത്തി

കൊല്ലം:കൊട്ടാരക്കരയിൽ അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധ.നാല് കുട്ടികൾ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തി.അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് രക്ഷിതാക്കളെത്തി നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച അരി അങ്കണവാടിയിൽ നിന്ന് കണ്ടെത്തിയത് . നാട്ടുകാരും നഗരസഭ പ്രതിനിധികളും ചേർന്ന് പരിശോധന തുടരുകയാണ്.

ഇന്ന് കായംകുളം ടൗൺ യുപി സ്‌കൂളിലെ കുട്ടികൾക്കും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 20 ലധികം കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ സ്‌കൂളിൽ നിന്ന് സാമ്പാറും ചോറും ഉച്ചഭക്ഷണമായി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടേയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.

 

admin

Recent Posts

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11 മണിക്ക് ;അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേര്‍

കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല…

15 mins ago

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക്…

1 hour ago

‘തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും നിങ്ങളെ കോടതി കയറ്റും’; ആം ആദ്മി നേതാക്കൾക്ക് മുന്നറിയിപ്പുമായി സ്വാതി മലിവാൾ

ദില്ലി: തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ…

2 hours ago

കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യ രാജേന്ദ്രൻെറ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് മൂന്ന്…

2 hours ago