ദില്ലി:കാമുകിയുമായുള്ള കോൺഗ്രസ് നേതാവിന്റെ ബന്ധം ഭാര്യ കയ്യോടെ പിടിച്ചു.വീഡിയോ വൈറലായതോടെ രാഷ്‌ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നുവെന്ന് മുൻ കേന്ദ്ര മന്ത്രി.മുൻ കേന്ദ്ര മന്ത്രിയും ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ഭാരത് സിൻ സോളങ്കിയാണ് കുറച്ച് നാളത്തേക്ക് രാഷ്‌ട്രീയത്തിൽ നിന്നും മാറിനിൽക്കുകയാണെന്ന് അറിയിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോളങ്കിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സോളങ്കിയും കാമുകിയുമുള്ള വീട്ടിലേക്ക് നേതാവിന്റെ ഭാര്യ രേഷ്മ പട്ടേൽ കടന്നുവരുന്നതും ഇവരെ കൈയ്യോടെ പിടികൂടുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. രേഷ്മ പട്ടേൽ, കാമുകിയായ യുവതിയെ ക്രൂരമായി മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. ഇത് പ്രചരിച്ചതോടെ കോൺഗ്രസ് നേതാവിനെതിരെ പരിഹാസവുമായി നിരവധി പേർ രംഗത്തെത്തി.
തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ 68 കാരനായ കോൺഗ്രസ് നേതാവ് തന്റെ കാമുകിയുടെ മുഖം വെളിപ്പെടുത്തുകയും ഭാര്യയുമായി വേർപിരിഞ്ഞാൽ ഉടൻ കാമുകിയെ വിവാഹം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. തന്റെ മൂന്നാമത്തെ വിവാഹമായിരിക്കും ഇത് എന്ന് സോളങ്കി പറയുകയും ചെയ്തു.
തന്നെ അപമാനിക്കാൻ വേണ്ടിയാണ് രേഷ്മ പട്ടേൽ ഇത് ചെയ്തത് എന്നും ഏറെ കാലമായി തങ്ങൾ ഒന്നിച്ചല്ല താമസമെന്നും സോളങ്കി പറഞ്ഞു. കുറച്ച് മാസത്തേക്ക് സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാനും സാമൂഹിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചു. ഈ കാലയളവിൽ ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, മറ്റ് പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള ആളുകൾ എന്നിവരുമായി കൂടുതൽ സമയം ചെലവഴിക്കുമെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…