Food poisoning in Nadapuram, Kozhikode; Six guaranteed workers in hospital; It is reported that they ate tuber varieties including Kachil
കോഴിക്കോട്: നാദാപുരത്ത് വാണിമേലിൽ ഭക്ഷ്യവിഷബാധ ആറ് തൊഴിലുറപ്പ് തൊഴിലാളികളെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛർദിയും തലചുറ്റലും അനുഭവപ്പെടുകയായിരുന്നു. വാണിമേൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലുറപ്പ് സ്ത്രീകൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റിരിക്കുന്നത്‍.
കാച്ചിൽ ഉൾപ്പെടെയുള്ള കിഴങ്ങ് വർഗങ്ങൾ ഇവർ വേവിച്ച് കഴിക്കുകയായിരുന്നു. ജോലിചെയ്തിരുന്ന പ്രദേശത്ത് നിന്നുതന്നെയാണ് ഭക്ഷണം പാകം ചെയ്തു കഴിച്ചത്. ഇതിനു പിന്നാലെ ഛർദിയും തലചുറ്റലും അനുഭവപ്പെട്ടതിനെ തുടർന്ന് വാണിമേലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .
എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത് . നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ അറിയിച്ചത്.
പത്തോളം സ്ത്രീകളാണ് ഭക്ഷണം കഴിച്ചത് ഇതിൽ ആറ് പേർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. കൃത്യമായി ഭക്ഷണം വേവാത്തതാണ് ഭക്ഷ്യവിഷബാധയിലേക്ക് എത്തിച്ചതെന്നാണ് ആരോഗ്യ വിദഗ്ധർ ഉൾപ്പെടെ പറയുന്നത്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…