ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് ചെറുപയര്‍പരിപ്പ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ചെറുപയര്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടത്. കറിവെച്ചും പുഴുങ്ങിയുമൊക്കെ നമ്മള്‍ പതിവായി ചെറുപയര്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇന്ന് വ്യത്യസ്തമായ ഒരു ചെറുപയര്‍പരിപ്പ് വിഭവമാണ് പരിചയപ്പെടുത്തുന്നത്.ചെറുപയര്‍ പരിപ്പ് സാലഡ് അഥവാ കൊസാമ്പരി സാലഡ്
ചേരുവകള്‍
ചെറുപയര്‍ -മുക്കാല്‍കപ്പ്
കടുക്-ഒരു ടീസ്പൂണ്‍
തേങ്ങ ചിരകിയത് -അരക്കപ്പ്
മല്ലിയില -ആവശ്യത്തിന്
കറിവേപ്പില-ആവശ്യത്തിന്
പച്ചമുളക് -രണ്ടോ മൂന്നോ
എണ്ണ-ആവശ്യത്തിന്
കായം-ഒരു നുള്ള്
ഉപ്പ്-ആവശ്യത്തിന്
ചെറുപയര്‍ പരിപ്പ് ഒരു മിനിമം ഒരു മണിക്കൂര്‍ കുതിര്‍ത്തു വെക്കുക.
ഒരു പാന്‍ ചൂടാക്കിയ ശേഷം എണ്ണ ഒഴിക്കുക. ചൂടായാല്‍ കടുക്,കായം ,കറിവേപ്പില,പച്ചമുളക് എന്നിവ ചേര്‍ക്കുക.
നി കുതിര്‍ത്ത് വെച്ചിരിക്കുന്ന ചെറുപയര്‍ പരിപ്പില്‍ നിന്ന് വെള്ളം നീക്കം ചെയ്യാം. പരിപ്പ് മറ്റൊരു പാത്രത്തില്‍ എടുത്ത ശേഷം ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കിയ കടുക് പൊട്ടിച്ചെടുത്ത കൂട്ടും മല്ലിയിലയും ചിരകിയ തേങ്ങയും ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് എല്ലാം നന്നായി യോജിപ്പിക്കുക.ചെറുപയര്‍ പരിപ്പ് സാലഡ് ലഘുഭക്ഷണമായി കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് കൊടുത്തുവിടാവുന്ന നല്ലൊരു വിഭവമാണ്. വീട്ടില്‍വൈകീട്ട് ചായക്കായി കഴിക്കാവുന്ന ആരോഗ്യദായകമായ ഒന്നുകൂടിയാണെന്ന് ഓര്‍മപ്പെടുത്തുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…