ഷിംല : രാജ്യത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നത് സൈനികരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 30-35 വർഷമായി സൈനികർക്കൊപ്പമാണ് എല്ലാ ദീപാവലിയും ആഘോഷിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആകുന്നതിനു മുൻപ് പോലും സുരക്ഷാ സേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കാൻ അതിർത്തി പ്രദേശങ്ങളിൽ പോകുമായിരുന്നുവെന്ന് ലെപ്ചയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ ലോക സാഹചര്യം കണക്കിലെടുക്കുമ്പോൾ, ലോകത്തിന് ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷകൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതമായി തുടരേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ, അന്താരാഷ്ട്ര സമാധാന ദൗത്യത്തിൽ, ഇന്ത്യയുടെ ആഗോള പ്രതിച്ഛായ നമ്മുടെ സൈനികർ കാരണമാണ് മെച്ചപ്പെട്ടത്. നമ്മുടെ ഈ ധീരഹൃദയങ്ങൾ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നവരാണ്. ഉത്സവങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ താല്പര്യപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ, നമ്മുടെ സൈനികർ അവരുടെ അർപ്പണബോധവും ത്യാഗവും കൊണ്ട് കുടുംബത്തെ വിട്ട് അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുന്നു. അത്തരത്തിൽ സൈനികർ കർമ്മം ചെയ്യുന്ന ഓരോ സ്ഥലവും ക്ഷേത്രത്തിന് തുല്യം തന്നെയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ഹിമാചൽ പ്രദേശിലെ ലെപ്ചയിൽ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വർഷത്തെ ദീപാവലി ആഘോഷിച്ചത്. സൈനികർക്ക് അദ്ദേഹം മധുരപലഹാരങ്ങൾ നൽകിക്കൊണ്ട് ദീപാവലി ആശംസകൾ നേർന്നു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ ജോലിചെയ്യുന്ന പ്രതിരോധ സേനയുടെ അചഞ്ചലമായ ധൈര്യത്തെ നരേന്ദ്രമോദി പ്രശംസിച്ചു. സൈനികരോടൊന്നിച്ചുള്ള ഓരോ നിമിഷവും അഗാധമായ അഭിമാനമാണ് തോന്നുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…