കഴിഞ്ഞ 9 വർഷങ്ങളായി ഭാരതം സമസ്ത മേഖലകളിലും കുതിക്കുകയാണ്. അതിന് കാരണം നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതത്തെ നയിക്കുന്ന കേന്ദ്രസർക്കാർ തന്നെയാണ്. കൂടാതെ, നരേന്ദ്രമോദിയെ പല ലോകനേതാക്കളും വലിയ ആരാധനയോടെയാണ് നോക്കികാണുന്നത്. അതുപോലെതന്നെ, നരേന്ദ്രമോദിയെ ഒന്നുകാണണമെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാരും ഒരുപാട് പേരാണ്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം.
പ്രധാനമന്ത്രിയെ ഒരുനോക്ക് കാണാൻ ഉയരത്തിൽ ലൈറ്റുകൾ പിടിപ്പിച്ച സ്റ്റാന്റുകൾക്ക് മുകളിൽ കയറിയ യുവതിയുടെ ദൃശ്യങ്ങളാണ് നമ്മൾ ഇപ്പോൾ കണ്ടത്. ഹൈദരാബാദിൽ മഡിഗ സംവരണ സമര സമിതി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദി സംസാരിച്ചു കൊണ്ടിരിക്കവെയാണ് പ്രധാനമന്ത്രിയെ കാണാൻ ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന ലൈറ്റ് ടവറിൽ യുവതി വലിഞ്ഞു കയറിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതിയോട് പ്രധാനമന്ത്രി തന്നെ നിലത്തിറങ്ങാൻ അഭ്യർത്ഥിക്കുകയും ചെയ്തു. അതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധേയമായി മാറുന്നത്. വൈദ്യുത കണക്ഷനുകൾ ഉള്ളതാണ്, മകളെ നീ താഴെ ഇറങ്ങൂ എന്നാണ് പ്രധാനമന്ത്രി യുവതിയോട് ആവർത്തിച്ച് അഭ്യർത്ഥിച്ചത്. ഞാൻ നിങ്ങൾക്കായി വന്നതാണ്. ഞാൻ ഇവിടെയുണ്ട്. ഇങ്ങനെയൊന്നും ചെയ്യരുത് എന്ന് പ്രധാനമന്ത്രി ഉറക്കെ വിളിച്ചു പറയുന്നത് വിഡിയോയിൽ വ്യക്തമാണ്. പ്രധാനമന്ത്രി ആവർത്തിച്ച് അഭ്യർത്ഥിച്ചതോടെ യുവതി താഴെ ഇറങ്ങുകയായിരുന്നു. ഇതോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം തുടര്‍ന്നത്. കൂടാതെ, പെൺകുട്ടിയോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…