ഇസ്ലാമബാദ് : നിർബന്ധിത മത പരിവർത്തനത്തിൽ പ്രസിദ്ധിയാർജ്ജിച്ച സ്ഥലമാണ് പാകിസ്ഥാൻ . ഇവിടെ വീണ്ടും കൂട്ട മാറ്റം നടന്നതായി റിപ്പോർട്ട് . സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിലെ ഒരു ഗ്രാമത്തിലെ 102 ഹിന്ദുക്കളെ നിബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ചിരിക്കുകയാണ് . പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് നിർബന്ധിത മതപരിവർത്തതിന് വിധേയമായത് . ഇതോടെ ഇവർ ഇവർ പ്രാർത്ഥനയ്ക്കായി ഉപയോഗിച്ചിരുന്നു ദേവാലയം പള്ളിയാക്കി മാറ്റി.ഇതിന് മുന്നോടിയായി ഹൈന്ദവാരാധനയ്ക്കായി പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്തു.
മെയ് 17 ന്, ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ തബ്ലീഗി ജമാഅത്ത് തങ്ങളെ പീഡിപ്പിച്ചുവെന്നും വീടുകള്‍ കൊള്ളയടിച്ചുവെന്നും ഒരു ഹിന്ദു ബാലനെ തട്ടിക്കൊണ്ടുപോയതായും സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കള്‍ അവകാശപ്പെട്ടിരുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ മത്യാറിലെ നസൂര്‍ പുറില്‍ ഭീല്‍ ഹിന്ദുക്കള്‍ പ്രതിഷേധിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ഞങ്ങള്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ ഒരിക്കലും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യില്ല,’ എന്നായിരുന്നു സ്ത്രീകളുടെയും കുട്ടികളുടെയും കൈയ്യിലുള്ള പോസ്റ്ററുകളില്‍ എഴുതിയിരുന്നത്.
പാകിസ്ഥാനിൽ ന്യൂനപക്ഷമായ ഹിന്ദു,ക്രിസ്ത്യൻ വിഭാഗങ്ങളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതു കൂടാതെ ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്ത ശേഷം മതപരിവർത്തനം നടത്തുന്നതും സിന്ധ് പ്രവിശ്യയിൽ സാധാരണമാണ്. നിയമങ്ങളെ നോക്കുകുത്തിയാക്കിയുള്ള ഇത്തരം നടപടികളെ തടയുന്നതിന് പാക് ഭരണകൂടവും തയ്യാറാകുന്നില്ല. എന്നാൽ ഇത്തവണ വലിയൊരു സംഘമാണ് മതപരിവർത്തനത്തിന് വിധേയമായിരിക്കുന്നത് .
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…