Sunday, April 28, 2024
spot_img

വീണ്ടും 102 ഹിന്ദുക്കളെ നിർബന്ധിത മത പരിവർത്തനത്തിന് വിധേയമാക്കി ; അമ്പലം പൊളിച്ചുമാറ്റി പള്ളിയാക്കി ; പാകിസ്ഥാനിൽ ഇസ്ലാം ഭീകരത തുടരുന്നു

ഇസ്ലാമബാദ് : നിർബന്ധിത മത പരിവർത്തനത്തിൽ പ്രസിദ്ധിയാർജ്ജിച്ച സ്ഥലമാണ് പാകിസ്ഥാൻ . ഇവിടെ വീണ്ടും കൂട്ട മാറ്റം നടന്നതായി റിപ്പോർട്ട് . സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിലെ ഒരു ഗ്രാമത്തിലെ 102 ഹിന്ദുക്കളെ നിബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ചിരിക്കുകയാണ് . പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് നിർബന്ധിത മതപരിവർത്തതിന് വിധേയമായത് . ഇതോടെ ഇവർ ഇവർ പ്രാർത്ഥനയ്ക്കായി ഉപയോഗിച്ചിരുന്നു ദേവാലയം പള്ളിയാക്കി മാറ്റി.ഇതിന് മുന്നോടിയായി ഹൈന്ദവാരാധനയ്ക്കായി പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്തു.

മെയ് 17 ന്, ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ തബ്ലീഗി ജമാഅത്ത് തങ്ങളെ പീഡിപ്പിച്ചുവെന്നും വീടുകള്‍ കൊള്ളയടിച്ചുവെന്നും ഒരു ഹിന്ദു ബാലനെ തട്ടിക്കൊണ്ടുപോയതായും സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കള്‍ അവകാശപ്പെട്ടിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ മത്യാറിലെ നസൂര്‍ പുറില്‍ ഭീല്‍ ഹിന്ദുക്കള്‍ പ്രതിഷേധിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ഞങ്ങള്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ ഒരിക്കലും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യില്ല,’ എന്നായിരുന്നു സ്ത്രീകളുടെയും കുട്ടികളുടെയും കൈയ്യിലുള്ള പോസ്റ്ററുകളില്‍ എഴുതിയിരുന്നത്.

പാകിസ്ഥാനിൽ ന്യൂനപക്ഷമായ ഹിന്ദു,ക്രിസ്ത്യൻ വിഭാഗങ്ങളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതു കൂടാതെ ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്ത ശേഷം മതപരിവർത്തനം നടത്തുന്നതും സിന്ധ് പ്രവിശ്യയിൽ സാധാരണമാണ്. നിയമങ്ങളെ നോക്കുകുത്തിയാക്കിയുള്ള ഇത്തരം നടപടികളെ തടയുന്നതിന് പാക് ഭരണകൂടവും തയ്യാറാകുന്നില്ല. എന്നാൽ ഇത്തവണ വലിയൊരു സംഘമാണ് മതപരിവർത്തനത്തിന് വിധേയമായിരിക്കുന്നത് .

Related Articles

Latest Articles