Forest-attack-vlogger
കൊല്ലം: വനത്തിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച വ്ളോഗർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്. വ്ളോഗർ അമല അനുവിനെ സൈബർ സെല്ലിൻറെ സഹായത്തോടെ അറസ്റ്റ് ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ അമല അനുവിന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ വ്ലോഗ്ഗർ ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് വനംവകുപ്പ് നീക്കം തുടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥർ പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകൾ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകി.
കാട്ടിനുള്ളിൽ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയതിനാണ് അമല അനുവിനെതിരെ വനം വകുപ്പ് കേസെടുത്തത്. റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയാണ് കിളിമാനൂർ സ്വദേശി അമല അനു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ഇതിന് പിന്നാലെ വനം വകുപ്പ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…