കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ ഹനൂർ താലൂക്കിൽ ഉൾപ്പെടുന്ന വന്യജീവി സങ്കേതത്തിനുള്ളിലെ ഷാഗ്യ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെയ്പ്പിൽ മൂന്ന് പേർ വേട്ടക്കാർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. ആന്റണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ വേട്ടക്കാരാണെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം.
വനത്തിലേക്ക് വേട്ടക്കാർ പ്രവേശിച്ചതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ നടത്തിയ പരിശോധനയ്ക്കിടയിലാണ് സംഭവം. വനപാലക സംഘത്തിന് നേരെ വേട്ടക്കാർ വെടിയുതിർത്തതായും, തുടർന്ന് സ്വയം പ്രതിരോധത്തിനായി നടത്തിയ തിരിച്ചടിയിലാണ് മൂന്ന് പേരും കൊല്ലപ്പെട്ടതെന്നുമാണ് വനവകുപ്പ് പറയുന്നത്. സംഭവസ്ഥലത്തുനിന്നും നാടൻ തോക്കും മാൻ മാംസവും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ഏറ്റുമുട്ടലിനിടയിൽ പരിക്കേറ്റ ഒരു വനപാലകനെ കൊള്ളെഗാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, സംഭവത്തിൽ ദുരൂഹതയാരോപിച്ച് ഷാഗ്യ ഗ്രാമവാസികളും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ക്ലോസ് റെയ്ഞ്ചിൽ നിന്ന് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രതിഷേധത്തെ തുടർന്ന് ഷാഗ്യയിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസിന് നേരെ ആക്രമണമുണ്ടാവുകയും ഓഫീസിലെ ഫർണിച്ചറുകളും മോട്ടോർസൈക്കിളും തകർക്കപ്പെടുകയും ചെയ്തു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മൈസൂർ കെ.ആർ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്തും പരിസരപ്രദേശങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിച്ച് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…