Kerala

സ്വകാര്യ വ്യക്തിയുടെ കിണറ്റിലകപ്പെട്ട കരടി ചത്തതിന് കാരണം വനംവകുപ്പിന്റെ അനാസ്ഥ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സംഘടന

തിരുവനന്തപുരം : വെ‍ള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിലകപ്പെട്ട കരടി ചത്ത സംഭവത്തിൽ വനംവകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പീപ്പിൾസ് ഫോർ ആനിമൽ എന്ന സംഘടന. കിണറ്റിൽ വീണ കരടി ചത്തത് വനംവകുപ്പിന്റെ അനാസ്ഥ മൂലമാണെന്ന് സംഘടന ആരോപിച്ചു. വിഷയത്തിൽ നാളെത്തന്നെ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും സംഘടനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കിണറ്റിൽ അകപ്പെട്ട കരടി ചത്തത്, വലയില്‍ കൊരുത്ത് മുകളിലേക്ക് കയറ്റുന്നതിനിടെ ഊര്‍ന്ന് കിണറ്റിലേക്ക് വീണത് മൂലമാണെന്ന് പ്രാഥമിക നിഗമനം. ജനങ്ങള്‍ തിക്കിത്തിരക്കിയതും രക്ഷാപ്രവര്‍ത്തനത്തിനെ ദോഷകരമായി ബാധിച്ചു.

വെള്ളനാട് കണ്ണമ്പള്ളിയില്‍ പ്രഭാകരന്‍ നായര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിലെ കിണറ്റിലാണ് ഇന്ന് പുലര്‍ച്ചെയോടെ കരടി അകപ്പെട്ടത്. അയൽ വീട്ടിലെ കോഴികളെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റില്‍ വീണത്. പശുവിന്റെ ശബ്ദം കേട്ട് അയൽവാസിയായ വിജയൻ എണീറ്റ് എത്തുമ്പോള്‍ കോഴിക്കൂട് തകര്‍ന്ന നിലയിലായിരുന്നു. രണ്ടു കോഴികള്‍ ചത്ത നിലയില്‍ കൂട്ടിലും ബാക്കിയുള്ള കോഴികള്‍ പറമ്പിലായിരുന്നു. കിണറ്റിലെ മുരൾച്ച കേട്ട് നോക്കിയപ്പോഴാണ് കരടി കിണറ്റില്‍ വീണത് അറിഞ്ഞത്.

തുടർന്ന് ഇവർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഉടനെ സ്ഥലത്തെത്തി. അപ്പോൾ കരടി കിണറ്റിന്റെ വശങ്ങളില്‍ പിടിച്ചു നില്‍ക്കാൻ ശ്രമിക്കുകയായിരുന്നു. പലതവണ മുകളിലേക്ക് കയറാന്‍ കരടി ശ്രമിച്ചെങ്കിലും വഴുതി കിണറ്റിലേക്ക് തന്നെ തിരികെ വീണു. കരടി മുകളിലേക്ക് കയറാതിരിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വല വിരിച്ചു.കുടുങ്ങിയത് പൂർണ്ണ വളർച്ചയെത്തിയ കരടിയായതിനാൽ മയക്കാതെ വലയില്‍ കുടുക്കി എടുക്കുന്നത് പ്രായോഗികമായിരുന്നില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പുലര്‍ച്ചെ 4 മണിയോടെ മൃഗശാലയിലെ ഡോ. അലക്‌സാണ്ടര്‍ ജേക്കബിനെ വനംവകുപ്പ് വിവരം അറിയിക്കുകയും അദ്ദേഹം സ്ഥലത്തെത്തുകയും ചെയ്തു. വലയെറിഞ്ഞ് കുരുക്കിയാല്‍ കരടി വല കീറാന്‍ സാധ്യതയുണ്ടായിരുന്നു. പുറത്തെത്തിച്ചശേഷം വലകീറിയാല്‍ ജനങ്ങള്‍ക്ക് അപകടം ഉണ്ടാകാം എന്നതും വനംവകുപ്പ് പരിഗണിച്ചു. മോട്ടര്‍ ഉപയോഗിച്ച് കിണറിലെ വെള്ളം വറ്റിക്കാന്‍ ശ്രമിച്ചെങ്കിലും വയര്‍ കരടി മുറിച്ചു. തുടർന്ന് കരടിയെ മയക്കുവെടി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

രാവിലെ 9.20ന് ഡോ.അലക്‌സാണ്ടര്‍ വെടിവച്ചു. രണ്ടാമത്തെ വെടി കരടിയുടെ ദേഹത്തുകൊണ്ടു. ശേഷം പതിയെ കരടിയെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വലയില്‍നിന്ന് തെന്നിമാറി കിണറ്റിലേക്ക് തിരികെ വീണു. കരടിയെ വെള്ളത്തില്‍നിന്ന് ഉയര്‍ത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വെള്ളത്തിലേക്ക് ഇറങ്ങിയെങ്കിലും കരടി പൂര്‍ണമായി മയങ്ങിയിരുന്നില്ല. കിണറിലിറങ്ങിയ ഉദ്യോഗസ്ഥന് ശുദ്ധ വായു ലഭിക്കാത്തതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയുംആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വെടിയേറ്റ് അരമണിക്കൂര്‍ കഴിഞ്ഞിട്ടും കരടിയെ കരയ്ക്ക് കയറ്റാൻ കഴിയാതെ വന്നതോടെ രക്ഷിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. കരടി മയക്കത്തിലാണോ എന്നറിയാത്തതിനാൽ അരമണിക്കൂറോളം ആരും കിണറിലേക്ക് ഇറങ്ങിയില്ല. നാട്ടുകാര്‍ കിണറിനു ചുറ്റും കൂടിയത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി. 11 മണിയോടെ നെടുമങ്ങാട് ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഒടുവിൽ കിണറിലേക്ക് ഇറങ്ങുകയും കരടിയെ വലയില്‍ കെട്ടി പുറത്തെത്തിക്കുകയും ചെയ്തു. തുടർന്ന് പ്രത്യേക കൂടില്‍ പാലോട് വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. കരടി ചത്തതായി 11.50 ഓടെ സ്ഥിരീകരിച്ചു

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

10 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

10 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

11 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

1 day ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

1 day ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

1 day ago