നവജ്യോത് സിങ് സിദ്ദു മോചിതനായപ്പോൾ
ദില്ലി : പത്ത് മാസത്തെ ജയിൽ വാസത്തിന് ശേഷം പഞ്ചാബിലെ മുൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു മോചിതനായി. 1988 ൽ നടന്ന കൊലപാതകക്കേസുമായി ബന്ധപ്പെട്ടായിരുന്നു നവജ്യോത് സിദ്ദു ശിക്ഷിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷമാണ് സിദ്ദുവിനെ സുപ്രീം കോടതി ജയിൽ ശിക്ഷയ്ക്ക് വിധിച്ചത്. സിദ്ദുവും സുഹൃത്തും ചേർന്ന് അറുപത്തിയഞ്ചുകാരനായ ഗുർനാം സിങ്ങിനെ വധിച്ചുവെന്നാണ് കേസ്. 1988 ഡിസംബർ 27നായിരുന്നു സംഭവം. പാർക്കിങ് സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഗുർനാമിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗുർനാം പിന്നീട് മരിച്ചു.
2018ൽ കേസ് പരിഗണിച്ച സുപ്രീം കോടതി 1000 രൂപ പിഴ ഒടുക്കാനാണ് നിർദേശിച്ചിരുന്നത് . പിന്നീട് സുപ്രീം കോടതി തന്നെ വിധി പുനർപ്പരിശോധിക്കുകയും സിദ്ദുവിന് ജയിൽ ശിക്ഷ വിധിക്കുകയുമായിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെയാണ് സംസ്ഥാന അധ്യക്ഷ പദവി സിദ്ദു രാജിവച്ചത്.
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…