സ്റ്റാൻലി
തിരുവനന്തപുരത്ത് സിപിഎം പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്റ്റാൻലിയെയാണ് മെഡിക്കൽ കോളജ് ചാലക്കുഴി റോഡിലുളള ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പും മെഡിക്കൽ കോളേജ് പോലീസ് മുറിയിൽ നിന്നും കണ്ടെത്തി.
വീട്ടിൽ നിന്ന് പിണങ്ങി കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്റ്റാൻലി പുറത്തേക്ക് പോയതെന്നാണ് വിവരം. അന്നേ ദിവസം വൈകുന്നേരം ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ട്. സ്റ്റാൻലിയെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ മുറി തുറന്ന് നോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. വ്യാപാര വ്യവസായ സമിതി ചിക്കന്‍ സമിതിയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് സ്റ്റാന്‍ലി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…
കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…