മുംബൈയിൽ മഹാരാഷ്ട്ര മന്ത്രിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ ചന്ദ്രശേഖർ ബവൻകുലെയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ കേദാർ ജാദവ് ബിജെപി അംഗത്വം സ്വീകരിക്കുന്നു
മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ ചേർന്നു.മുംബൈയിൽ മഹാരാഷ്ട്ര മന്ത്രിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ ചന്ദ്രശേഖർ ബവൻകുലെയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിലാണ് കേദാർ ജാദവ് ബിജെപി അംഗത്വം സ്വീകരിച്ചത്.
“2014 ൽ ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം കായിക താരങ്ങൾക്ക് ലഭിച്ച സ്നേഹവും സ്വീകരണവും ശരിക്കും പ്രചോദനകരമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഏറെ പ്രചോദിപ്പിച്ച വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ പിന്തുണയാൽ കായിക ഇന്ത്യ ഇന്ന് വലിയ ഉയരങ്ങളാണ് കീഴടക്കുന്നത്. ക്രിക്കറ്റ് പോലെ തന്നെ മറ്റു കായിക വിനോദങ്ങൾക്കും അദ്ദേഹത്തിന്റെ സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. പ്രധാനമന്ത്രി മോദിയുടെ പാത പിന്തുടരുകയും ബിജെപിക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ചെറിയ സംഭാവനകൾ നൽകുകയും ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യം.”-കേദാർ ജാദവ് പറഞ്ഞു.
39 കാരനായ കേദാർ ജാദവ് കഴിഞ്ഞ വർഷം ജൂണിലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2020 ഫെബ്രുവരി 8 ന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയ്ക്കായി അദ്ദേഹം അവസാന മത്സരം കളിച്ചിരുന്നത്. ഇന്ത്യൻ ടീമിന് പുറമെ, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായും അദ്ദേഹം തിളങ്ങി
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…