ദില്ലി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ എല്ലാതരം ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. 17-ാം വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച പാര്‍ഥിവ് പട്ടേലിന് ഇപ്പോള്‍ 35 വയസ്സുണ്ട്. 2002 ലാണ് ഇന്ത്യന്‍ ടീമിനുവേണ്ടി പാര്‍ഥിവ് പട്ടേല്‍ ആദ്യമായി കളത്തിലിറങ്ങുന്നത്. ഇന്ത്യയ്‌ക്കായി 25 ടെസ്റ്റ് മത്സരങ്ങളും 38 ഏകദിന മത്സരങ്ങളും രണ്ട് ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍മാരുടെ അഭാവം നേരിട്ട സമയത്താണ് പാര്‍ഥിവ് ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. എന്നാല്‍, പിന്നീട് ദിനേശ് കാര്‍ത്തിക്, മഹേന്ദ്ര സിങ് ധോണി എന്നിവര്‍ ഇന്ത്യന്‍ ടീമിലെത്തിയതോടെ പാര്‍ഥിവിന് അവസരങ്ങള്‍ നഷ്ടമായി. 2018 ലാണ് പാര്‍ഥിവ് ഇന്ത്യയ്‌ക്കുവേണ്ടി അവസാന മത്സരം കളിച്ചത്. 2002 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് ഇന്ത്യയ്‌ക്കായി രാജ്യാന്തര മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 194 കളികളില്‍ നിന്ന് 11,000 റണ്‍സ് നേടിയിട്ടുള്ള താരമാണ്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…