India

മുൻ ഇന്ത്യൻ ഓൾറൗണ്ടർ സലിം ദുറാനി അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ ക്രിക്കറ്റ് കടന്നു പോയ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച താരം

ഇന്ത്യൻ ക്രിക്കറ്റ് ടീം കടന്നുപോയ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച മുൻ ഇന്ത്യൻ ഓൾറൗണ്ടർ സലിം ദുറാനി അന്തരിച്ചു. 88 വയസായിരുന്നു. ഇക്കഴിഞ്ഞ ജനുവരിൽ വീട്ടിൽ വഴുതി വീണതിനെത്തുടർന്ന് തുടയെല്ല് പൊട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായി ,സഹോദരന്റെ വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളാണ് സലിം ദുറാനിയുടെ ജന്മദേശം. ഇന്ത്യക്കായി കളിച്ച അഫ്ഗാൻ വേരുകളുള്ള ഒരേയൊരു ക്രിക്കറ്ററാണ് ദുറാനി.

ഇന്ത്യയ്ക്ക് വേണ്ടി 29 ടെസ്റ്റുകളിൽ ജേഴ്‌സിയണിഞ്ഞ ദുറാനി തന്റെ സ്ഫോടനാത്മക ബാറ്റിംഗ് കൊണ്ടാണ് ആരാധകരെ വിസ്മയിപ്പിച്ചത്. . 1961-62 ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ നേടിയ ചരിത്ര വിജയത്തിൽ ദുറാനി ഇംഗ്ലീഷ് വിക്കറ്റുകൾ പിഴുതെറിഞ്ഞുകൊണ്ട് നിർണ്ണായക പങ്ക് വഹിച്ചു. ടെസ്റ്റ് കരിയറിൽ 1202 റൺസ് നേടിയ താരം ഒരു സെഞ്ചുറിയും ഏഴ് അർധ സെഞ്ചുറിയും നേടി. ക്രിക്കറ്റിലെ സംഭാവനകൾ പരിഗണിച്ച് ഇന്ത്യ അദ്ദേഹത്തെ അർജുന അവാർഡ് നൽകി ആദരിച്ചു.ഇതോടെ അർജുന അവാർഡ് ലഭിക്കുന്ന ആദ്യ ക്രിക്കറ്ററെന്ന നേട്ടവും അദ്ദേഹത്തെ തേടിയെത്തി. 2011ൽ സികെ നായിഡു അവാർഡും അദ്ദേഹത്തിനു ലഭിച്ചു.

Anandhu Ajitha

Recent Posts

റോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ 3 മൃതദേഹങ്ങൾ! വാഹനം പുതുപ്പള്ളി സ്വദേശിയുടേത്;ആത്മഹത്യയെന്ന് പ്രാഥമികനിഗമനം.

കമ്പം: തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന്…

40 seconds ago

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

1 min ago

സത്രങ്ങൾ നവോത്ഥാനത്തിലേക്ക് നയിക്കും; സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം; നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സജി ചെറിയാൻ

തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…

3 hours ago

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

4 hours ago

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

4 hours ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്ന് പെൺകുട്ടി; നിർണായക മൊഴി പുറത്ത്!

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…

4 hours ago