കുട്ടി ടെയ്ലർ മോസ്ലി, കുട്ടിയുടെ അമ്മ പശുൻ ജെഫറി ചെറിയ ചതുരത്തിൽ
അമ്മയുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ വീടിന് 16 കിലോമീറ്റർ അകലെയുള്ള തടാകക്കരയിൽ ചീങ്കണ്ണിയുടെ വായിൽ നിന്ന് 2 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഞെട്ടിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടിയുടെ ‘അമ്മയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയത്.
ടെയ്ലർ മോസ്ലി എന്നാണ് കുട്ടിയുടെ പേര്. 20 വയസ്സുള്ള അമ്മ പശുൻ ജെഫറിയുടെ മൃതദേഹം കണ്ടെത്തിയതു മുതൽ ടെയ്ലറെ കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ഡെൽ ഹോംസ് പാർക്കിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ പാർക്കിനടുത്ത് സ്ഥിചെയ്യുന്ന തടാകത്തിലെ ചീങ്കണ്ണിയുടെ വായിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്.
സംഭവത്തിൽ 21 കാരനായ കുട്ടിയുടെ പിതാവ് തോമസ് മോസ്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കൈക്ക് പരിക്കുള്ളതിനാൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…