സിൽവിയോ ബെർലുസ്കോണി
മിലാൻ : മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി (86) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് മിലാനിലെ സാൻ റഫേൽ ആശുപത്രിയിൽ ചികിത്സിയിലിരിക്കെയായിരുന്നു അന്ത്യം. രാജ്യത്തെ ശതകോടീശ്വരനും മാദ്ധ്യമവ്യവസായിയുമായ അദ്ദേഹം 1994ലാണ് ആദ്യമായി അധികാരത്തിൽ വരുന്നത്. പിന്നീട് 2011 വരെയുള്ള കാലയളവിൽ നാലു തവണ പ്രധാനമന്ത്രിയായി.
നിരവധി ലൈംഗികാരോപണങ്ങളും അഴിമതി ആരോപണങ്ങളും നേരിടേണ്ടി വന്ന ബെർലുസ്കോണി നികുതി തട്ടിപ്പിനു ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇറ്റലിയിലെ ഏറ്റവും വലിയ വാണിജ്യ ബ്രോഡ്കാസ്റ്ററായ മീഡിയസെറ്റിന്റെ സ്ഥാപകനായ അദ്ദേഹം 1986നും 2017നും ഇടയിൽ എസി മിലാൻ ഫുട്ബോൾ ക്ലബിന്റെ ഉടമയുമായിരുന്നു.
1993ലാണ് അദ്ദേഹം ഫോർസ ഇറ്റാലിയ പാർട്ടി സ്ഥാപിച്ചത്. ഇതിന് ശേഷം ഒരു വർഷത്തിനുള്ളിൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തി. 2008ലും അധികാരത്തിലേറിയെങ്കിലും 2011ൽ രാജിവയ്‌ക്കേണ്ടി വന്നു. 2012 അവസാനത്തോടെ നികുതി തട്ടിപ്പിനു ബെർലുസ്കോണി ശിക്ഷിക്കപ്പെട്ടു. മിലാനിലെ ഒരു റെസിഡൻഷ്യൽ ഹോമിൽ പാർട്ട് ടൈം കമ്യൂണിറ്റി സേവനം ചെയ്തുകൊണ്ട് ഒരു വർഷത്തോളം തടവ് ശിക്ഷ അനുഭവിച്ചു.
2018ലെ തെരഞ്ഞെടുപ്പിൽ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചുവെങ്കിലും അധികാരം തിരികെപ്പിടിക്കാനായില്ല. 2019ൽ ബെർലുസ്കോണി യൂറോപ്യൻ പാർലമെന്റിൽ ഒരു സീറ്റ് നേടി. എന്നാൽ 2022 ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ സഖ്യം വിജയം നേടിയതോടെ അദ്ദേഹത്തിന്റെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തി. പിന്നാലെ ബെർലുസ്കോണി സെനറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…