International

വസീറാബാദിൽ റാലിക്കിടെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കാലിന് വെടിയേറ്റതായി റിപ്പോർട്ട്;ഇമ്രാൻ ഖാന്റെ കണ്ടെയ്‌നറിന് സമീപമാണ് വെടിവയ്പുണ്ടായത്,മാനേജർ ഉൾപ്പടെ 5 സഹപ്രവർത്തകർക്കും പരിക്ക്

വ്യാഴാഴ്ച പാകിസ്ഥാനിലെ വസീറാബാദിൽ നടന്ന റാലിക്കിടെ വെടിവെപ്പിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കാലിന് വെടിയേറ്റതായി റിപ്പോർട്ട്. ഇമ്രാൻ ഖാന്റെ കണ്ടെയ്‌നറിന് സമീപമാണ് വെടിവയ്പുണ്ടായത്. വെടിവെപ്പിനെ തുടർന്ന് കണ്ടെയ്‌നറിൽ നിന്ന് ഇദ്ദേഹത്തെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു. മാനേജർ ഉൾപ്പടെ അഞ്ച് സഹപ്രവർത്തകർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ കൂട്ടിച്ചേർത്തു.അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്ക് വെടിയുതിർക്കുകയായിരുന്നു. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ 28 നാണ് ഇമ്രാൻ ഖാൻ ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.2007ൽ റാലിക്കിടെ വെടിയേറ്റു മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട സംഭവം ഓർമിപ്പിക്കുന്നതാണ് ഇമ്രാനു നേരെയുണ്ടായ ആക്രമണമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവയ്പിൽ ഇമ്രാനും നേതാക്കൾക്കും പരുക്കേറ്റതിന്റെ ഞെട്ടലിലാണു ‌പാർട്ടി പ്രവർത്തകർ. പ്രദേശത്ത് വലിയ സംഘർഷാവസ്ഥയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Anusha PV

Recent Posts

അവയവക്കടത്ത് കേസ്; രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തി ;ഇരകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം

കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ…

42 mins ago

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11 മണിക്ക് ;അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേര്‍

കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല…

1 hour ago

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക്…

2 hours ago

‘തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും നിങ്ങളെ കോടതി കയറ്റും’; ആം ആദ്മി നേതാക്കൾക്ക് മുന്നറിയിപ്പുമായി സ്വാതി മലിവാൾ

ദില്ലി: തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ…

3 hours ago