മുഖകാന്തിക്ക് തൈരിനോളം നല്ലൊരു ഫേസ് പാക്ക് ഇല്ലെന്ന് പറയാം. പ്രകൃതി ദത്തമായ ഒരു ക്ലെന്‍സിംഗ് ഏജന്റ് ആണിത്.വെയിലേറ്റ് പുറത്തു പോയി വന്നാല്‍ കുറച്ച് തൈര് മുഖത്ത് പുരട്ടിയ ശേഷം അല്പ സമയം കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ അഴുക്കും പൊടിപടലങ്ങളുംപോയി മുഖം വൃത്തിയായി കിട്ടും. ചൂടേറ്റ് വാടിയ മുഖത്തിന് തൈര് നല്‍കുന്ന സുഖം ഒന്നുവേറെ തന്നെയാണ്.
വരണ്ട ചര്‍മ്മമുള്ളവര്‍ക്കും തൈര് നല്ലൊരു ആശ്വാസമാണ്. ലിംഗഭേദമന്യേ പലരും അനുഭവിക്കുന്ന പ്രയാസമാണ് വരണ്ട ചര്‍മ്മം. തൈര് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുകയും അതിലൂടെ വരള്‍ച്ച മാറി സ്‌കിന്‍ മൃദുലമാവുകയും ചെയ്യുന്നു. തൈരിന്റെ ആന്റി ബാക്റ്റീരിയല്‍ ഘടകങ്ങള്‍ ചര്‍മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
1.പച്ചമഞ്ഞള്‍ തേന്‍,കടലമാവ് , തൈര് എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ഫേസ് മാസ്‌ക് മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കും.
2.തൈരും നാരങ്ങ നീരും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖത്തിന്റെ നിറം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരിക്കാന്‍ ഏറ്റവും മികച്ച ഫേസ് മാസ്‌ക് കൂടിയാണ് തൈരും നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം.വെയില്‍ കൊള്ളുന്നത് മൂലമുള്ള മുഖത്തെ കരുവാളിപ്പിന് ഉത്തമമാണ് തൈര് കൊണ്ടുള്ള ഫേസ് പാക്കുകള്‍.
3.തൈരില്‍ അല്പം മഞ്ഞപ്പൊടി ചേര്‍ത്ത് മുഖത്ത് പുരട്ടി അല്പ സമയം മസാജ് ചെയ്താല്‍ വെയിലേറ്റ കരിവാളിപ്പ് മാറി മുഖത്തിന് തിളക്കവും നിറവും ലഭിക്കും. സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവക്കുള്ള നല്ല മരുന്നു കൂടിയാണ് തൈര്. ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടിക് ആസിഡ് ആണ് ടാന്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.
4.തൈരിനെ ഒരു സ്‌ക്രബര്‍ ആയും ഉപയോഗിക്കാം മുഖത്തും കൈകാലുകളിലും തൈരില്‍ കുറച്ചു പഞ്ചസാര തരികള്‍ വിതറി മൃദുവായി ഉരസിയതിനു ശേഷം കഴുകിക്കളയാം.ഇതിലൂടെ മുഖത്തിന് കൂടുതല്‍ മൃദുത്വവും സൗന്ദര്യവും ലഭിക്കുന്നു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…