ദില്ലി: സുപ്രീം കോടതിയില്‍ നാല് പുതിയ ജഡ്ജിമാരെ നിയമിച്ചു . കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണമുരാരി, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.രവിചന്ദ്ര ഭട്ട്, ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യന്‍ എന്നിവരെയാണ് സുപ്രിംകോടതി ജഡ്ജിമാരായി നിയമിച്ചത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എൻ.വി. രമണ, അരുൺ മിശ്ര, ആർ.എഫ്. നരിമാൻ എന്നിവരടങ്ങിയ കൊളീജിയമാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ പേരുകൾ കേന്ദ്രത്തിന് ശുപാർശ ചെയ്തത്. കൊളീജിയത്തിന്റെ തീരുമാനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകുകയായിരുന്നു. തിങ്കളാഴ്ച ഇവർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം.
ചീഫ് ജസ്റ്റിസിനെ കൂടാതെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 30ൽ നിന്നും 33 ആക്കി ഉയർത്താൻ ഇക്കഴിഞ്ഞ ജൂലൈയിൽ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ആവശ്യപ്രകാരമായിരുന്നു നടപടി. നേരത്തെ, 2009ലാണ് സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 25ൽ നിന്നും 30 ആയി ഉയർത്തിയത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…