Thursday, November 26, 2026

സുപ്രീം കോടതിയിൽ നാല് പുതിയ ജഡ്ജിമാർ: കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു

ദില്ലി: സുപ്രീം കോടതിയില്‍ നാല് പുതിയ ജഡ്ജിമാരെ നിയമിച്ചു . കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണമുരാരി, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.രവിചന്ദ്ര ഭട്ട്, ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യന്‍ എന്നിവരെയാണ് സുപ്രിംകോടതി ജഡ്ജിമാരായി നിയമിച്ചത്.

സു​പ്രീം​ കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി, ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ ബോ​ബ്​​ഡെ, എ​ൻ.​വി.​ ര​മ​ണ, അ​രു​ൺ മി​ശ്ര, ആ​ർ.​എ​ഫ്. ന​രി​മാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ കൊ​ളീ​ജി​യ​മാ​ണ്​ ഹൈ​ക്കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​രു​ടെ പേ​രു​ക​ൾ കേ​ന്ദ്ര​ത്തി​ന്​ ശുപാ​ർ​ശ ചെ​യ്​​ത​ത്. കൊളീജിയത്തിന്റെ തീരുമാനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകുകയായിരുന്നു. തിങ്കളാഴ്ച ഇവർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം.

ചീഫ് ജസ്റ്റിസിനെ കൂടാതെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 30ൽ നിന്നും 33 ആക്കി ഉയർത്താൻ ഇക്കഴിഞ്ഞ ജൂലൈയിൽ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ആവശ്യപ്രകാരമായിരുന്നു നടപടി. നേരത്തെ, 2009ലാണ് സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 25ൽ നിന്നും 30 ആയി ഉയർത്തിയത്.

Related Articles

Latest Articles