പാലക്കാട്: ആലത്തൂരിൽ നിന്ന് സഹോദരിമാർ ഉൾപ്പെടെ നാല് വിദ്യാർത്ഥികളെ കാണാതായി. ശ്രേയാ, ശ്രജാ, അർഷാദ് , അഫ്സൽ മുഹമ്മദ് എന്നിവരെയാണ് കാണാതായിരുന്നത്. വിദ്യാർത്ഥികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്
തമിഴ്നാട്ടിലെ പൊള്ളാച്ചി, പഴനി തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ടോടെയാണ് ആലത്തൂർ സ്വകാര്യ ഹൈസ്കൂളിലെ വിദ്യാർത്ഥിനികളായ രണ്ട് സഹോദരിമാരേയും രണ്ട് ആൺ സുഹൃത്തുക്കളേയും കാണാതായത്.
അതേസമയം വിവിധ ഇടങ്ങളിൽ ഇവർക്കെതിരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല ഇതുവരെ . സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പൊള്ളാച്ചി എന്നിവിടങ്ങളിൽ കുട്ടികൾ എത്തിയതായി കണ്ടെത്തി.
കൂടാതെ പൊള്ളാച്ചിയിലെ ലോഡ്ജിൽ ഒരു ദിവസം പൂർണ്ണമായി തങ്ങിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിട്ടുണ്ട്. വിവരങ്ങൾ തമിഴ്നാട് പോലീസിനും കൈമാറിയിട്ടുണ്ട്. നാല് പേരുടേയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്.
ഇനി ആരുടെയെങ്കിലും പ്രേരണ മൂലമാണോ നാല് പേരും കടന്നതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. കയ്യിൽ പൈസ ഇല്ലാത്തതിനാൽ അധിക ദൂരം പോകാനുള്ള സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം ഇപ്പോൾ എത്തിനിൽക്കുന്നത്.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…