KALABHAVAN-SOBI
കൊച്ചി: അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം ഇടക്കൊച്ചി സ്വദേശിയിൽനിന്ന് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നടൻ കലാഭവൻ സോബി ജോർജിനു മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയും. കൊച്ചി മജിസ്ട്രേറ്റ് കോടതിയാണു ശിക്ഷ വിധിച്ചിരിക്കുന്നത്. സോബിയുടെ കൂട്ടാളി ഇടക്കൊച്ചി സ്വദേശി പീറ്റർ വിൽസണും ഇതേ ശിക്ഷ ലഭിച്ചു. കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഇവർ. രണ്ടാം പ്രതി സോബിയുടെ അമ്മ ചിന്നമ്മ ജോർജിനെതിരെ ഹാജരാകാതിരുന്നതിനാൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
രണ്ടു പ്രതികളുടെയും അപേക്ഷയിൽ കോടതി ശിക്ഷ സ്റ്റേ ചെയ്തിട്ടുണ്ട്. അഞ്ചു വർഷം വരെയുള്ള തടവു ശിക്ഷകൾക്ക് അപ്പീൽ അപേക്ഷയിൽ കോടതി സ്റ്റേ അനുവദിക്കുന്നതാണു പതിവ്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നു കലാഭവൻ സോബി പ്രതികരിച്ചു. 2014ൽ ഇടക്കൊച്ചി സ്വദേശിയിൽനിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പള്ളുരുത്തി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
വയനാട് പുൽപള്ളി സ്വദേശിനിയായ വീട്ടമ്മയ്ക്കും സ്വിറ്റ്സർലൻഡിൽ മകനും ജോലി വാഗ്ദാനം ചെയ്തു സോബി പണം തട്ടിയെന്നു കാണിച്ചു പൊലീസിൽ പരാതി നൽകിയിരുന്നു. മകനു ജോലി ലഭിച്ചതോടെ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നായിരുന്നു പരാതി. 2,20,000 രൂപയാണ് ഇവർ അക്കൗണ്ടിലേക്ക് അയച്ചത്. കേസ് കോടതിയിലെത്തിയെങ്കിലും പണം നൽകാം എന്നു കോടതിയിൽ അറിയിച്ചെന്നും പണം വാങ്ങാൻ പരാതിക്കാർ എത്തിയില്ലെന്നും സോബി പറഞ്ഞു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…