ചെന്നൈ: മുടിയിലൂടെ പടരുന്ന പകർച്ചവ്യാധിയിൽനിന്ന് രക്ഷനേടാൻ തല മൊട്ടയടിക്കുന്ന സ്ത്രീകൾക്ക് 15,000 രൂപ വീതം സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന വ്യാജ വാഗ്ദാനത്തിൽ തട്ടിപ്പ്. സർക്കാർ ഉദ്യോഗസ്ഥ ചമഞ്ഞ് ഫോണിൽ ബന്ധപ്പെട്ടാണ് തട്ടിപ്പു നടത്തിയത്. വാഗ്ദാനം പൂർണ്ണമായും വിശ്വസിച്ച് സേലം ജില്ലയിലെ മൂന്ന് സ്ത്രീകൾ തല മൊട്ടയടിച്ച് വഞ്ചിക്കപ്പെടുകയായിരുന്നു.
കുടുംബാംഗങ്ങളുടെ പേരുവിവരങ്ങൾ കൃത്യമായി പറഞ്ഞുവിശ്വസിപ്പിച്ച് വിശ്വാസ്യത നേടിയെടുത്ത ശേഷമാണ് തട്ടിപ്പുകാരൻ ഈ വ്യാജ പദ്ധതിയെക്കുറിച്ച് സംസാരിച്ചത്. കോവിഡിന് സമാനമായ ഒരു പകർച്ചവ്യാധി മുടിയിലൂടെ അതിവേഗം പടരുന്നുണ്ടെന്നും രോഗബാധ തടയാൻ ഉടൻതന്നെ മൊട്ടയടിക്കണമെന്നുമായിരുന്നു ഇയാളുടെ നിർദ്ദേശം.
മൊട്ടയടിക്കുന്ന സ്ത്രീകൾക്ക് തമിഴ്നാട് സർക്കാർ 15,000 രൂപയും വിദ്യാർഥികൾക്ക് 45,000 രൂപയും ലാപ്ടോപ്പും നൽകുമ്പോൾ, വീട്ടിലെ പുരുഷന്മാർക്ക് തലയൊന്നിന് 60,000 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കുമെന്നും ഇയാൾ വിശ്വസിപ്പിച്ചു. അടുത്ത ദിവസം ഉദ്യോഗസ്ഥർ നേരിട്ട് ഗ്രാമത്തിലെത്തി മൊട്ടയടിച്ചവർക്ക് മാത്രം പണം വിതരണം ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഇവർ മൊട്ടയടിച്ചതിനുശേഷം ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…