പാവേൽ ദുറോവ്
മോസ്കോ: ടെലഗ്രാമിന്റെ സ്ഥാപകൻ പാവേൽ ദുറോവിനെ റഷ്യൻ സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ. അന്താരാഷ്ട്ര വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ദുറോവിനെതിരെ ഭീകരവാദ പ്രവർത്തനങ്ങളെ സഹായിച്ചുവെന്ന ഗുരുതരമായ കുറ്റമാണ് റഷ്യ ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ രാജ്യത്ത് ടെലഗ്രാമിന്റെ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
റഷ്യയ്ക്കുള്ളിൽ അട്ടിമറി നീക്കങ്ങൾ, ഭീകരാക്രമണങ്ങൾ, സൈബർ തട്ടിപ്പുകൾ എന്നിവ ആസൂത്രണം ചെയ്യാൻ യുക്രൈൻ രഹസ്യാന്വേഷണ വിഭാഗവും ഭീകര സംഘടനകളും ടെലഗ്രാം ദുരുപയോഗം ചെയ്തിട്ടും അത് തടയാൻ കമ്പനി തയ്യാറായില്ലെന്ന് റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്എസ്ബി (FSB) ആരോപിക്കുന്നു. യുക്രൈൻ സൈന്യവും സുരക്ഷാ ഏജൻസികളും ഉപയോഗിക്കുന്ന ചാനലുകളും ബോട്ടുകളും നീക്കം ചെയ്യാൻ പലതവണ ആവശ്യപ്പെട്ടിട്ടും ടെലഗ്രാം പരാജയപ്പെട്ടതാണ് മോസ്കോയെ ചൊടിപ്പിച്ചത്.
അതേസമയം റഷ്യൻ നടപടിയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, റഷ്യയുടെ ഭീഷണികളെ വകവെക്കില്ലെന്ന സൂചന നൽകുന്ന ചിത്രം ടെലഗ്രാമിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെക്കപ്പെട്ടു. ടെലഗ്രാമിന് പുറമെ വാട്സാപ്പ് അടക്കമുള്ള വിദേശ ആപ്പുകൾക്കും നിയന്ത്രണമേർപ്പെടുത്തുന്ന റഷ്യ, രാജ്യത്തിനുള്ളിൽ ‘മാക്സ്’ എന്ന എൻക്രിപ്ഷൻ ഇല്ലാത്ത പ്രാദേശിക മെസ്സേജിംഗ് ആപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. റഷ്യൻ വംശജനായ പാവേൽ ദുറോവ് നിലവിൽ ഫ്രഞ്ച് പൗരനാണ്. പ്ലാറ്റ്‌ഫോമിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടഞ്ഞില്ലെന്നാരോപിച്ച് റഷ്യക്ക് പുറമെ ഫ്രഞ്ച് അധികൃതരിൽ നിന്നും ദുറോവ് നിലവിൽ നിയമനടപടികൾ നേരിടുന്നുണ്ട്.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…