Freedom of expression is problematic if it is against one's own religion; Religious fundamentalists protest against use of veil in mime at Shishu Day rally; Muslim organizations apologized to the principal
വെള്ളമുണ്ട: ശിശുദിന റാലിയിലെ മൈം ഷോയിൽ പർദ്ദ ഉപയോഗിച്ചതിനെതിരേ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ. വിഷയത്തിൽ സ്കൂൾ മാനേജ്മെന്റിനെ ശക്തമായി പ്രതിഷേധം അറിയിക്കുകയും മാപ്പ് പറയിക്കുകയും ചെയ്തു. വെള്ളമുണ്ട സെൻറ് ആൻസ് സ്കൂൾ അധികൃതരോടാണ് മുസ്ലിം സംഘടനാ പ്രവർത്തകർ തട്ടിക്കയറുകയും മാപ്പ് പറയിക്കുകയും ചെയ്തത്. സ്കൂൾ സംഘടിപ്പിച്ച ശിശുദിന റാലിയിൽ മൈം ഷോ ഗ്രൂപ്പ് ഡാൻസ്, ഫ്ലാഷ് മൊബ് തുടങ്ങിയവ ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി അധികൃതർ ഒരുക്കിയിരുന്നു. ഇതിൽ മൈം ഷോയിൽ പങ്കെടുക്കുന്ന കുട്ടികളോട് കറുത്ത വസ്ത്രം ധരിക്കാനാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ അത് ലഭ്യമല്ലാതിരുന്നതിനാൽ കുട്ടികൾ വീടുകളിൽ നിന്ന് പർദ്ദ കൊണ്ടുവരികയായിരുന്നുവെന്നും വിവാദം ഭയന്ന് റാലിക്കിടെ നടത്താനിരുന്ന മൈം ഷോ റദ്ദാക്കിയിരുന്നതായും സ്കൂൾ മാനേജ്‌മെൻറ് അറിയിച്ചു.
എന്നിട്ടും ലഹരി വിരുദ്ധ കലാപരിപാടിയിൽ പർദ്ദ ഉപയോഗിക്കാൻ തീരുമാനിച്ചതിനെതിരെ സംഘടനകൾ പ്രതിഷേധത്തിലേക്ക് പോകുകയായിരുന്നു. പ്രധാനാദ്ധ്യാപകനെ കൊണ്ട് വിഷയത്തിൽ മാപ്പ് പറയിച്ചു ശേഷമാണ് സംഘടനാ പ്രവർത്തകർ വിവാദം അവസാനിപ്പിച്ചത്. എന്നാൽ കുട്ടികളുടെ കലാപരിപാടികൾ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെന്നും അതിനെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ശരിയല്ലെന്നും ക്രിസ്ത്യൻ സംഘടനയായ കാസ അഭിപ്രായപ്പെട്ടു, സ്കൂൾ അദ്ധ്യാപകർക്കും മാനേജ്മെന്റിനും കാസ നേരത്തെ പിന്തുണ അറിയിച്ചിരുന്നു,
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…