Tuesday, May 14, 2024
spot_img

ആവിഷ്‌ക്കാര സ്വാതന്ത്ര്യം സ്വന്തം മതത്തിനെതിരെയാണെങ്കിൽ പ്രശ്നമുണ്ട്; ശിശുദിനറാലിയിലെ മൈമിൽ പർദ്ദ ഉപയോഗിച്ചതിനെതിരെ മത മൗലികവാദികളുടെ പ്രതിഷേധം; പ്രഥമാദ്ധ്യാപകനെ കൊണ്ട് മാപ്പ് പറയിച്ച് മുസ്ലിം സംഘടനകൾ

വെള്ളമുണ്ട: ശിശുദിന റാലിയിലെ മൈം ഷോയിൽ പർദ്ദ ഉപയോഗിച്ചതിനെതിരേ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ. വിഷയത്തിൽ സ്കൂൾ മാനേജ്മെന്റിനെ ശക്തമായി പ്രതിഷേധം അറിയിക്കുകയും മാപ്പ് പറയിക്കുകയും ചെയ്തു. വെള്ളമുണ്ട സെൻറ് ആൻസ് സ്കൂൾ അധികൃതരോടാണ് മുസ്ലിം സംഘടനാ പ്രവർത്തകർ തട്ടിക്കയറുകയും മാപ്പ് പറയിക്കുകയും ചെയ്തത്. സ്കൂൾ സംഘടിപ്പിച്ച ശിശുദിന റാലിയിൽ മൈം ഷോ ഗ്രൂപ്പ് ഡാൻസ്, ഫ്ലാഷ് മൊബ് തുടങ്ങിയവ ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി അധികൃതർ ഒരുക്കിയിരുന്നു. ഇതിൽ മൈം ഷോയിൽ പങ്കെടുക്കുന്ന കുട്ടികളോട് കറുത്ത വസ്ത്രം ധരിക്കാനാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ അത് ലഭ്യമല്ലാതിരുന്നതിനാൽ കുട്ടികൾ വീടുകളിൽ നിന്ന് പർദ്ദ കൊണ്ടുവരികയായിരുന്നുവെന്നും വിവാദം ഭയന്ന് റാലിക്കിടെ നടത്താനിരുന്ന മൈം ഷോ റദ്ദാക്കിയിരുന്നതായും സ്കൂൾ മാനേജ്‌മെൻറ് അറിയിച്ചു.

എന്നിട്ടും ലഹരി വിരുദ്ധ കലാപരിപാടിയിൽ പർദ്ദ ഉപയോഗിക്കാൻ തീരുമാനിച്ചതിനെതിരെ സംഘടനകൾ പ്രതിഷേധത്തിലേക്ക് പോകുകയായിരുന്നു. പ്രധാനാദ്ധ്യാപകനെ കൊണ്ട് വിഷയത്തിൽ മാപ്പ് പറയിച്ചു ശേഷമാണ് സംഘടനാ പ്രവർത്തകർ വിവാദം അവസാനിപ്പിച്ചത്. എന്നാൽ കുട്ടികളുടെ കലാപരിപാടികൾ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെന്നും അതിനെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ശരിയല്ലെന്നും ക്രിസ്ത്യൻ സംഘടനയായ കാസ അഭിപ്രായപ്പെട്ടു, സ്കൂൾ അദ്ധ്യാപകർക്കും മാനേജ്മെന്റിനും കാസ നേരത്തെ പിന്തുണ അറിയിച്ചിരുന്നു,

Related Articles

Latest Articles