ഫ്രഞ്ച് നാവികസേനയുടെ പടക്കപ്പൽ "ചാൾസ് ഡി ഗല്ലെ'
ദില്ലി : യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ വിമാനവാഹിനിക്കപ്പൽ എന്ന ഖ്യാതി പേറുന്ന ഫ്രഞ്ച് നാവികസേനയുടെ പടക്കപ്പൽ “ചാൾസ് ഡി ഗല്ലെ’ ഇന്ത്യയിലെത്തി. ഫ്രഞ്ച് നാവികസേനയുടെ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പുമായാണ് കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയത്. നീണ്ട 40 വർഷങ്ങൾക്ക് ശേഷമാണ് ഫ്രാൻസ് തങ്ങളുടെ പടക്കപ്പലിനെ ഇന്തോ-പസഫിക് മേഖലയിലേക്ക് അയക്കുന്നത്.
ഗോവ തീരത്ത് ഇന്ത്യൻ നാവികസേനയ്ക്കൊപ്പം വരുണ നാവികാഭ്യാസത്തിൽ ഫ്രഞ്ച് കപ്പൽപ്പടയും പങ്കെടുക്കും. പ്രദേശത്ത് സമുദ്ര സുരക്ഷ ശക്തമാക്കുകയാണ് ഈ നാവികാഭ്യാസത്തിൻ്റെ ലക്ഷ്യം.
ചാൾസ് ഡി ഗല്ലിൽ റാഫേൽ യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്, അവയ്ക്ക് ആണവ ആക്രമണം നടത്താനുള്ള ശേഷിയുണ്ടെന്നാണ് വിവരം. ഇന്തോ-പസഫിക് മേഖലയിൽ ആധിപത്യം നേടാൻ ശ്രമിക്കുന്ന ചൈനയ്ക്ക് ശക്തമായ സന്ദേശം നൽകാനാണ് ഫ്രാൻസ് തങ്ങളുടെ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെ മേഖലയിലേക്ക് അയച്ചതെന്ന് അന്താരാഷ്ട്ര വിദഗ്ദർ അഭിപ്രായപ്പെടുന്നു.
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…