Frequent nighttime power outages; Locals besieged KSEB office in Aluva
കൊച്ചി: രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ. ആലുവ എടയാറിലാണ് രാത്രി 12 മണിക്ക് നാട്ടുകാർ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. ഉപരോധത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി ആളുകളെത്തി. രാത്രി 9 മണിക്ക് ശേഷം വൈദ്യുതി മുടങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. അതുപോലെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഫോൺ റിസീവർ മാറ്റിവയ്ക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിംഗ് ഇല്ലെന്ന് കഴിഞ്ഞ ദിവസം വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല. അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ വൈദ്യതി ഉപഭോഗം നിയന്ത്രിക്കണമെന്നും ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈദ്യുതിയുടെ അമിത ഉപഭോഗം മൂലം സംസ്ഥാനത്ത് പലയിടങ്ങളിലും രാത്രികാലങ്ങളിൽ പവർകട്ട് ഉണ്ടാകുന്നുണ്ട്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…