Friday, May 17, 2024
spot_img

തുടർച്ചയായി രാത്രി വൈദ്യുതി മുടങ്ങുന്നു; ആലുവയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

കൊച്ചി: രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ. ആലുവ എടയാറിലാണ് രാത്രി 12 മണിക്ക് നാട്ടുകാർ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. ഉപരോധത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി ആളുകളെത്തി. രാത്രി 9 മണിക്ക് ശേഷം വൈദ്യുതി മുടങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. അതുപോലെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഫോൺ റിസീവർ മാറ്റിവയ്ക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് കഴിഞ്ഞ ദിവസം വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല. അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ വൈദ്യതി ഉപഭോഗം നിയന്ത്രിക്കണമെന്നും ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈദ്യുതിയുടെ അമിത ഉപഭോഗം മൂലം സംസ്ഥാനത്ത് പലയിടങ്ങളിലും രാത്രികാലങ്ങളിൽ പവർകട്ട് ഉണ്ടാകുന്നുണ്ട്.

Related Articles

Latest Articles