Education

2025 മാർച്ച് 3 മുതൽ 26 വരെ ! ‌എസ്എസ്എൽസി പരീക്ഷാ തീയതിയായി ! മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെ

ഇത്തവണത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. . വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെയാണ് നടക്കുക. പത്താംക്ലാസ് മൂല്യനിര്‍ണയ ക്യാംപുകള്‍ 2025 ഏപ്രില്‍ എട്ടിന് ആരംഭിച്ച് 28-ന് അവസാനിക്കും. 2025 മേയ് മൂന്നാം വാരത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. . 4,28,951 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെ നടക്കും .

ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പൊതുപരീക്ഷകള്‍ 2025 മാര്‍ച്ച് ആറ് മുതല്‍ 29 വരെയുള്ള ഒന്‍പത് ദിവസങ്ങളിലാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 2024-ല്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുന്നത് ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറിക്കൊപ്പം അതേ ടൈംടേബിളിലാണ്.

ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ആദ്യം ആരംഭിക്കുന്നത്. അതിനുശേഷം രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയവും ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടക്കുമെന്നും മന്ത്രി അറിയിച്ചു.

B4 Admin

Recent Posts

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

4 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

4 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

5 hours ago

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

9 hours ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

9 hours ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

1 day ago