India

വീടിനു മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തി;പഴകച്ചവടക്കാരൻ മുഷ്താഖ് ഖാനെ അകത്താക്കി പോലീസ്

ഛത്തീസ്ഗഡ് : സാരൻഗഡ്-ഭിലായ്ഗഡ് ജില്ലയിൽ, വീട്ടിൽ പാകിസ്ഥാൻ ദേശീയ പതാക ഉയർത്തിയതിന് 52 ​​കാരനെ അറസ്റ്റ് ചെയ്ത് പോലീസ്.

തന്റെ വീടിനു മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തിയെന്ന പരാതിയെ തുടർന്നാണ് ചൊവ്വാഴ്ച്ച വൈകിട്ട് പഴക്കച്ചവടക്കാരനായ മുസ്താഖ് ഖാനെതിരെ നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പിന്നീട് പോലീസ് സംഘം പതാക നീക്കം ചെയ്തതായാണ് റിപ്പോർട്ട്.

ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 153 എ (മതം, വംശം മുതലായവയുടെ പേരിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക, സൗഹാർദ്ദം നിലനിർത്തുന്നതിന് മുൻവിധിയുള്ള പ്രവൃത്തികൾ ചെയ്യുക) ഖാനെതിരേ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചില പ്രാദേശിക ബിജെപി നേതാക്കൾ ചൊവ്വാഴ്ച്ച സരിയ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

admin

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

53 mins ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

2 hours ago