FUEL PRICES WILL DECREASE TOMARROW
ദില്ലി: ജനങ്ങൾക്ക് മോദി സർക്കാറിന്റെ ദീപാവലി സമ്മാനം ഇന്ന് അർധരാത്രി മുതൽ. പെട്രോളിന് ലീറ്ററിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കുറയും. ഡീസലിന്റെ എക്സൈസ് തീരുവ പെട്രോളിനേക്കാൾ ഇരട്ടിയായി കുറയ്ച്ചു. ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പെട്രോൾ ഡീസൽ വില വർധനവിനെ ചൂണ്ടികാട്ടി നരേന്ദ്ര മോദി സർക്കാറിനെ പ്രതിരോധത്തിലാക്കാം എന്ന പ്രതിപക്ഷ തന്ത്രമാണ് കേന്ദ്ര സർക്കാറിന്റെ ഈ തീരുമാനത്തിലൂടെ പൊളിഞ്ഞിരിക്കുന്നത്. കേരളമടക്കുമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാറുകൾ ഇന്ധന ഉൽപ്പന്നങ്ങൾക്കു മേലുള്ള സംസ്ഥാന നികുതി കുറയ്ക്കാൻ തയ്യാറായിരുന്നില്ല. മറിച്ച് അവർ എല്ലാത്തിനും കാരണം കേന്ദ്ര സർക്കാറാണ് എന്ന നിലപാട് ആണ് സ്വീകരിച്ചിരുന്നത്.
മാത്രമല്ല കാർഷിക മേഖലയിൽ ഡീസലിന്റ ഉപയോഗം വലിയരീതിൽ ഉള്ളതിനാൽ ഡീസലിന്റെ എക്സൈസ് തീരുവ ഗണ്യമായി കുറച്ചത് റാബി സീസണിൽ കർഷകർക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കേരളമടക്കമുള്ള സംസ്ഥാന സർക്കാരുകൾ വാറ്റ് നികുതി കുറയക്കുമോ എന്നാണ് ഇനി കാണേണ്ടത്.
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന്റെ വില വർധിച്ചതാണ് ഇന്ത്യയിലും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂടാൻ കാരണം. എന്നാൽ ഇത്തരത്തിലുണ്ടായ ഉയർന്ന വിലയിൽ നിന്നും ഒരാശ്വാസമാകുകയാണ് കേന്ദ്ര സർക്കാറിന്റെ ഇപ്പോഴത്തെ തീരുമാനം..അമേരിക്കയിലും യൂറോപ്പിലുമടക്കം എല്ലാ തരത്തിലുള്ള ഇന്ധനങ്ങളുടെയും വില വർധിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഇന്ത്യൻ ഉപഭോക്താക്കളെ ഇതിൽ നിന്നും പരിരക്ഷിക്കുന്ന തീരുമാനമാണ് ഇപ്പോൾ മോദി സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…