High Court
കൊച്ചി: വനിതാദിനമായ ഇന്ന് ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ്(Full Bench Of Only Women Judges, For The First Time, In Kerala High Court). വിമൻസ് ഒൺലി ഫുൾ ബെഞ്ചിൽ ജസ്റ്റിസുമാരായ അനു ശിവരാമൻ, വി.ഷേർസി, എം.ആർ.അനിത എന്നിവരാണ് ഉൾപ്പെടുന്നത്. ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന സർക്കാരിന്റെ റിവ്യൂ ഹർജിയാണ് ഫുൾ ബെഞ്ച് പരിഗണിക്കുന്നത്.
അതേസമയം വനിതാദിനത്തോടനുബന്ധിച്ച് കൊച്ചി മെട്രോയിൽ വനിതകൾക്ക് തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളിൽ ആകർഷകമായ മത്സരങ്ങളും വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കായി കൊച്ചി മെട്രോ ക്യൂട്ട് ബേബി ഗേൾ മത്സരവും സംഘടിപ്പിച്ചിരുന്നു. കുഞ്ഞുങ്ങളുടെ രസകരമായ നിമിഷങ്ങൾ ക്ലിക്ക് ചെയ്ത് കെഎംആർഎല്ലിന് അയച്ചുകൊടുക്കുന്നവർക്കാണ് സമ്മാനം ലഭിക്കുക.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…