പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ലൈഫ് മിഷൻ അഴിമതിക്കേസിൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആവശ്യപ്പെട്ട് ഇഡി കത്തയച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനാണു നിർദേശം.
ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയിലെ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ നിലവിലെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് പുതിയ നീക്കം ഇഡി നടത്തിയത്.
അതെ സമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു തദ്ദേധാരണാപത്രം ഒപ്പുവച്ച ദിവസം വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒയ്ക്ക് നല്‍കിയ കത്ത് പുറത്തായി.
റെഡ് ക്രസന്‍റുമായുള്ള ധാരണാപത്രം നടപ്പിലാക്കണമെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. റെഡ്ക്രസന്റ് ഭവനസമുച്ചയം നിർമിക്കാൻ താൽപര്യപ്പെടുന്നു. അവർ നേരിട്ടു പദ്ധതി നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റ് പ്രതിനിധികളും മുഖ്യമന്ത്രിയുമായി യോഗം ചേരുന്നുണ്ട്. ആ യോഗത്തിൽ ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ യു.വി.ജോസും പങ്കെടുക്കുകയും ധാരണാ പത്രത്തിൽ ഒപ്പിടണമെന്നുമാണ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ കത്തിൽ ആവശ്യമുന്നയിക്കുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…