SPECIAL STORY

നിസ്വാർത്ഥ സേവനം നടത്തിയ ജീവകാരുണ്യ പ്രവർത്തകൻ ഡോ. ആന്റണി തോമസ്സിനായി കൈകോർത്ത് സൗഹൃദകൂട്ടായ്മ; ഡോക്ടറുടെ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയക്കായി സഹായം അഭ്യർത്ഥിച്ച് ദില്ലി മലയാളി സമൂഹം

ദില്ലിയിൽ അറിയപ്പെടുന്ന സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനാണ് ഡോ. ആന്റണി തോമസ്. കൊറോണക്കാലത്ത് സർക്കാർ ഏല്പിച്ച കൊറോണ ക്ലീനിക്ക് ഉൾപ്പെടെ ഊണും, ഉറക്കവും ഉപേക്ഷിച്ച് 24 മണിക്കൂറും ഇദ്ദേഹം പാവങ്ങളെ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ശുശ്രൂഷിക്കുന്നതിൽ മുമ്പിലായിരുന്നു. ജോലിയിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും നിത്യ ചിലവിനുള്ളത് കഴിച്ച് ബാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റി വെക്കുമ്പോൾ, സമ്പാദ്യമായി മറ്റൊന്നുമില്ലാതെ കഴിയുന്ന മനുഷ്യസ്നേഹിയാണ് ഡോ. ആന്റണി തോമസ്.

ഇന്നദ്ദേഹം വലിയൊരു പ്രതിസന്ധിയിലാണ്. ഇരു വൃക്കകളും തകറാലായി, ഡയാലിസിസിന് വിധേയനായി കഴിയുന്നു. അങ്ങനെ മരണത്തെ മുന്നിൽ കണ്ടുള്ള ഈ രോഗവസ്ഥയിലും ഡയലിസിസ് കഴിഞ്ഞാലുടൻ തന്നെ പാവങ്ങളായ രോഗികളെ ശുശ്രൂഷിക്കാനുള്ള ആത്മാർത്ഥതയിൽ നേരെ പോകുന്നത് ക്ലീനിക്കിലേക്ക്. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുക എന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. ഈ മരണക്കിടക്കയിൽ നിന്നും രക്ഷപ്പെടാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്ത ഡോക്ടർ ആൻ്റണിക്ക് കൂടുതൽ പ്രതീക്ഷകൾ സ്വപ്നം കാണാൻ കഴിയുന്നില്ല. അതു കൊണ്ടു തന്നെ 50 വയസ്സുവരെ പാവങ്ങളെ ശുശ്രൂഷിച്ചു ജീവിച്ചു. അതുമതി എനിക്കെന്ന നിലപാടാണ് അദ്ദേഹത്തിന്.

എന്നാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ദില്ലിയിലെ മലയാളി സമൂഹവും സുഹൃത്തുക്കളും കൈ കോർക്കുകയാണ്. ഡോ. പ്രസന്നകുമാർ(IAS), ഡോ. അനൂപ് (മെഡിമിക്സ് ഗ്രൂപ്പ്), മുൻപ് സ്വന്തം കിഡ്നി ദാനമായി നൽകിയിട്ടുള്ള ഡോ. സഖി ജോൺ എന്നിവർ രക്ഷാധികാരികളും, സ്വാമിജി സായൂജ്യാനന്ദ് (ശാന്തിഗിരി ആശ്രമം) ഫാ. ഷിജു ജോർജ്ജ് (ദീപാലയ സ്കൂൾ പ്രിൻസിപ്പൾ) അഡ്വ. ദീപാ ജോസഫ് (DMC ചെയർപേഴ്സൺ) എന്നിവർ കോർഡിനേറ്റർമാരായും , ശ്രീ. സുരേഷ് നായർ (വൈക്കം കൂട്ടായ്മ) കൺവീനറായും, ശ്രീ അനിൽ TK (BPD കേരള) ശ്രീ. നെൽസൺ വർഗീസ് (പത്തനംതിട്ട കൂട്ടായ്മ) ജോ. കൺവീനർമാരായും ഒപ്പം ഡൽഹിയിലെ മുഴുവൻ ആതുരസേവന പ്രവർത്തകർ, മത, സാം സ്കാരിക, സന്നദ്ധ സംഘടനകളും ഒന്നായി കൈകോർക്കുകയാണ്. വൃക്ക മാറ്റിവക്കൽ വെക്കൽ ശസ്ത്രക്രിയക്കും, തുടർ ചികിത്സക്കും ഭീമമായ ഒരു തുക ആവശ്യമാണ്. ഈ തുക സംഭാവനകളിലൂടെ കണ്ടെത്താൻ ശ്രമിക്കുകയാണവർ. സംഭാവനകൾ താഴെക്കാണുന്ന അക്കൗണ്ടിൽ അയക്കാവുന്നതാണ്.

Antony Thomas
A/C No: 32010100009706
IFSC : BARB0VISHWA
Bank: BANK OF BARODA
Branch: Viahwas Nagar, Delhi
Phone pay/Google pay/Paytm 9911417869 (Dr. Antony)

Kumar Samyogee

Recent Posts

പ്രപഞ്ചത്തിൽ കോടിക്കണക്കിന് 3 I അറ്റ്ലസുകൾ !! ഞെട്ടിക്കുന്ന കണക്ക് പുറത്തു വിട്ട് ശാസ്ത്രജ്ഞർ

പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…

52 minutes ago

കാൽമുട്ടിൽ ശസ്ത്രക്രിയ !! പിന്നാലെ മാതൃഭാഷയെയും മാതാപിതാക്കളെയും മറന്ന് 17 കാരൻ !

മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…

57 minutes ago

കശ്മീരിൽ പലസ്തീൻ പതാകയുള്ള ഹെൽമറ്റുമായി ക്രിക്കറ്റ് താരം!!! കേന്ദ്ര ഏജൻസികൾ താഴ്വരയിലേക്ക്

ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…

1 hour ago

ഭൂമിയിൽ ജീവനെത്തിയത് അന്യഗ്രഹത്തിൽ നിന്ന് !!! ക്ഷുദ്രഗ്രഹം ഒളിപ്പിച്ച സത്യം ഒടുവിൽ പുറത്ത്

ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…

1 hour ago

സ്വയം വിശ്വാസക്കുറവ് ഉണ്ടോ ? കാരണമിതാണ് | SHUBHADINAM

സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…

2 hours ago

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

14 hours ago