കൊച്ചി: നടന് ധര്മ്മജന് ബോള്ഗാട്ടിക്കെതിരെ പോലീസ് കേസെടുത്തു. വഞ്ചനാക്കുറ്റത്തിനാണ് ധർമ്മജനെതിരെ പോലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി അസീസിന്റെ പരാതിയിലാണ് എറണാകുളം സെന്ട്രല് പോലീസ് കേസെടുത്തത്. ധര്മ്മജന് ബോള്ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് 43 ലക്ഷം രൂപ വാങ്ങുകയും എന്നാൽ മത്സ്യം നല്കാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.
പരാതിയില് സത്യമുണ്ടെന്ന് മനസിലായതിനെ തുടര്ന്ന് പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. ഏതാനും മാസങ്ങള്ക്ക് മുമ്പ് ധര്മ്മജന് പറഞ്ഞതനുസരിച്ചാണ് പണം നിക്ഷേപിച്ചതെന്നും തന്നെ അയാൾ പറ്റിക്കുകയാണെന്നും മൂവാറ്റുപുഴ സ്വദേശി അസീസ് പറയുന്നു.
നിലവിൽ എറണാകുളം പോലീസ് സ്റ്റേഷനില് ഹാജരാകാന് ധര്മ്മജന് പോലീസ് നോട്ടീസ് നല്കിയിട്ടുണ്ട്. ധര്മ്മജന്റെ വിശദീകരണം കൂടി കേട്ടശേഷമായിരിക്കും പോലീസ് തുടര് നടപടികള് കൈക്കൊള്ളുക.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…