ഒസാക്കോ: ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യുഎസ് പുതിയ തീരുവ ഏര്‍പ്പെടുത്തില്ലെന്ന് ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം.
വളരെ മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്ന് ഷി ജിന്‍ പിങും ട്രംപും വിശേഷിപ്പിച്ചു. അതേ സമയം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ കരാറുകളുടെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായില്ല.
ചൈനയ്ക്കും അമേരിക്കയ്ക്കും സഹകരണത്തിലൂടെ വിജയിക്കാനും പരസ്പരം പോരാട്ടത്തിലൂടെ പരാജയപ്പെടുത്താനുമാവുമെന്ന് ചര്‍ച്ചയ്ക്കിടെ ചൈനീസ് പ്രസിഡന്റ് ട്രംപിനോട് പറഞ്ഞു.
അടുത്ത ഘട്ടത്തിലേക്ക് ബന്ധങ്ങളെ മുന്നോട്ട് നയിക്കാനും താങ്കളുമായി അഭിപ്രായങ്ങള്‍ കൈമാറാനും ഞാന്‍ ആഗ്രഹിക്കുന്നു. ഏകോപനം, സഹകരണം, സ്ഥിരത എന്നിവ മുന്‍ നിര്‍ത്തി യുഎസ്-ചൈന ബന്ധം ഊര്‍ജ്ജിതപ്പെടുത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഷി ജിന്‍ പിങ് പറഞ്ഞു.
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…