പാലക്കാട്: ജനം ടിവി മാനേജിങ് ഡയറക്ടര്‍ ജി കെ പിള്ള അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. സേവാഭാരതി ജില്ലാ അദ്ധ്യക്ഷനായും, പാലക്കാട് നഗര്‍ സംഘചാലകനായും പ്രവർത്തിച്ച അദ്ദേഹം അറിയപ്പെടുന്ന ഒരു മാനേജ്‌മന്റ് വിദഗ്ധനുമാണ്.
പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡില്‍ (കേരളം) ഗ്രാജ്വേറ്റ് എഞ്ചിനീയര്‍ ട്രെയിനിയായി പ്രൊഫഷണല്‍ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സ്വകാര്യ മേഖലയിലേയ്ക്ക് മാറുകയായിരുന്നു. 47 വർഷകാലത്തോളം മാനുഫാക്ചറിംഗ് മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. 8 വർഷത്തോളം വാൽചന്ദ്നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായും സിഇഒയായും പ്രവർത്തിച്ചിരുന്നു. വിരമിച്ച ശേഷം അവിടെ ഡയറക്ടറും ഉപദേഷ്ടാവുമായിരിന്നു ജി കെ പിള്ള.
യുഎസ് സംയുക്ത സംരംഭമായ ഫിഷർ സാൻമാർ ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവും ആയിരിന്നു. ‘ആത്മനിർഭർ ഭാരത്’ അഭിയാനിൽ പ്രധാന പങ്ക് വഹിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ദേശീയതല ഹോക്കി കളിക്കാരൻ കൂടിയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു വർഷത്തോളമായി ജനം ടിവി മാനേജിങ് ഡയറക്ടർ ആയിരിന്നു.
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…
അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…
പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…
പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…