Friday, May 24, 2024
spot_img

പാലക്കാട് ഭീതിപടർത്തിയ പുലിയെ വലയിലാക്കി വനംവകുപ്പ്

പാലക്കാട്: പാലക്കാട് ധോണിയിൽ ജനവാസ മേഖലയിലിറങ്ങി ഭീതിപടർത്തിയ പുലി കെണിയിലായി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ച കുട്ടിലാണ് പുലി കുടുങ്ങിയത് . വെട്ടം തടത്തിൽ ടി ജി മാണിയുടെ വീട്ടിൽ സ്ഥാപിച്ച കൂട്ടിലാണ് പുലർച്ചയോെടെ പുലി കുടുങ്ങിയത്.

പുലി കുടുങ്ങിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പുലിക്കൂട് വന പാലകർ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു. പുലിക്കൂട് നീക്കുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റു. പുതുപ്പെരിയാരം വാർഡ് മെമ്പർ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. പുലിക്കൂട് മാറ്റുന്നതിനിടെ ഇയാളെ പുലി മാന്തുകയായിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധിക‌ൃതർ അറിയിച്ചു.

കൂട്ടിലായ പുലിയെ ധോനിയിലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്ടർമാർ വിശദ പരിശോധന നടത്തിയശേഷം പുലിയെ വനത്തിലേക്ക് വിട്ടേക്കും. പറമ്പിക്കുളത്തെ വനത്തിൽ വിടാനാണ് ആലോചന.

Related Articles

Latest Articles