G20 Summit; 500 resources for world leaders visiting India; Taj Chief Chef shared the information
ദില്ലി: ജി 20 ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യയിലെത്തുന്ന ലോക നേതാക്കൾക്കായി പ്രത്യേക ഭക്ഷണ വിഭവങ്ങൾ ഒരുക്കി താജ് ഹോട്ടൽ. ധാന്യങ്ങൾ ഉൾപ്പെടുത്തിയ വിഭവങ്ങളാണ് താജ് ഹോട്ടൽ തയ്യാറാക്കുന്നത്. ഇന്ത്യൻ, വിദേശ ഭക്ഷണങ്ങൾക്ക് പുറെമേ, ചെറു ധാന്യങ്ങൾ ഉൾപ്പെടുത്തി വിഭവങ്ങൾ തയ്യാറാക്കാനുള്ള നിർദ്ദേശമാണ് ലഭിച്ചിരിക്കുന്നതെന്ന് താജ് ഹോട്ടലിലെ ചീഫ് ഷെഫ് പറഞ്ഞു. 500 ൽ അധികം വിഭവങ്ങളാണ് ജി20-ൽ പങ്കെടുക്കാനെത്തുന്നവർക്കായി ഒരുക്കുന്നത്. ഇതിനായി ചുമതലപ്പെടുത്തിയിട്ടുളള പാചക സംഘത്തിൽ 120 ൽ അധികം പേരാണുള്ളത്. ഇന്ത്യൻ പലഹാരങ്ങൾ, പ്രധാന ഇന്ത്യൻ ഉച്ചഭക്ഷണമായ താലി എന്നിവയിലും ചെറു ധാന്യങ്ങൾ ചേർത്തുള്ള വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക നേതാക്കൾക്കായി ഇന്ത്യൻ വിഭവങ്ങളോടൊപ്പം ലോകത്തെ വിവിധ ഇടങ്ങളിലെ വിഭവങ്ങളും തയ്യാറാക്കുന്നുണ്ട്.
ഐക്യരാഷ്‌ട്ര സംഘടന 2023 നെ അന്താരാഷ്‌ട്ര മില്ലറ്റ് വര്‍ഷമായി ആചരിക്കുകയാണ്. അതിനാലാണ് ജി20 ൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന ഭക്ഷണത്തിൽ പ്രധാനമായും മില്ലറ്റ് ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. തിന(Foxtail millet), റാഗി (പഞ്ഞപ്പുല്ല് Finger Millet), ബാജ്‌റ (Pearl Millet), ചോളം (മണിച്ചോളം- Sorghum Millet), ചാമ (Little Millet), വരഗ് (Kodo millet), പനി വരഗ് (Proso Millet), കുതിരവാലി (Barnyard Millet) തുടങ്ങിയവയാണ് ഇന്ത്യയില്‍ പ്രധാനമായും കൃഷി ചെയ്യപ്പെടുന്ന ചെറുധാന്യങ്ങള്‍. ഇതില്‍ ബാജ്‌റ, ചോളം എന്നിവ രാജസ്ഥാനിലെ മരുപ്രദേശങ്ങളിലും ഗുജറാത്തിലുമാണ് കൃഷി ചെയ്യുന്നത്. മഹാരാഷ്‌ട്ര, ആന്ധ്ര, തെലുങ്കാന, കേരളം എന്നിവിടങ്ങളിലാണ് ചോളം കൂടുതലായി വിളയുന്നത്. തമിഴ്‌നാട്ടിലെയും ഗുജറാത്തിലെയും പ്രധാന വിളയാണ് റാഗി.
ഇന്ത്യ അദ്ധ്യക്ഷനായ ജി 20 ഉച്ചകോടി സെപ്റ്റംബർ 9 മുതൽ 10 വരെ ദില്ലിയിലാണ് നടക്കുന്നത്. ലോകനേതാക്കൾ എത്തുന്നതിനാൽ വൻ സുരക്ഷാ സന്നാഹമാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…