G20 Summit; The Prime Minister is preparing to meet US President Joe Biden on September 8; White House with confirmation
ദില്ലി: ജി 20 ഉച്ചകോടിയ്‌ക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻനുമായി കൂടിക്കാഴ്ച്ചക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. സെപ്തംബർ 9,10 തീയതികളിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. സെപ്തംബർ എട്ടിനാണ് ഇരുവരുടെയും കൂടിക്കാഴ്ച നടക്കുക.
ദില്ലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബൈഡൻ ഇന്ത്യയിൽ എത്തുമെന്നും ചരിത്രപരമായ യോഗത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും വൈറ്റ ഹൗസ് അറിയിച്ചു. കൂടിക്കാഴ്ചയിൽ റഷ്യൻ-യുക്രെയ്ൻ യുദ്ധം സംബന്ധിച്ച വിഷയങ്ങൾ, ലോകബാങ്ക് ഉൾപ്പെടെയുള്ള വികസന ബാങ്കുകളുടെ ശേഷി വർദ്ധിപ്പിക്കാൻ വേണ്ട നടപടികൾ, ആഗോള വെല്ലുവിളികളെ നേരിടുന്നതിനുള്ള പദ്ധതികൾ എന്നിവയാണ് ഇരു നേതാക്കളും ചർച്ചചെയ്യുക.
ജി 20 ഉച്ചകോടിയ്‌ക്കായി രാജ്യതലസ്ഥാനം സുസജ്ജമായിരിക്കുകയാണ്. ഉച്ചകോടിയുടെ ഭാഗമായി വൻ സുരക്ഷാ സന്നാഹങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ നിരീക്ഷണ വിമാനങ്ങളും രാജ്യതലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…