ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 72 പേരുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി ആദ്യഘട്ട പട്ടിക പുറത്തുവിട്ടത് ഈ മാസം ആദ്യമാണ്. 190 സ്ഥാനാർത്ഥികളായിരുന്നു അദ്യ പട്ടികയിലുണ്ടായിരുന്നത്.
കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, നിതിൻ ഗഡ്കരി, അനുരാഗ് ഠാക്കൂർ, ശോഭാ കരന്ദലാജെ, പ്രള്ഹാദ് ജോഷി എന്നിവർക്ക് പുറമേ ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, കർണാചക മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ, യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എന്നിവരും പട്ടികയിൽ ഇടം പിടിച്ചു.
മുംബൈ നോർത്തിൽ നിന്നാണ് പിയൂഷ് ഗോയൽ മത്സരിക്കുന്നത്. നിതിൻ ഗഡ്കരി- നാഗ്പൂർ, അനുരാഗ് ഠാക്കൂർ- ഹമീർപൂർ, പ്രള്ഹാദ് ജോഷി- ധാർവാട്, ശോഭാ കരന്തലജെ- ബെംഗളൂരു നോർത്ത്, തേജസ്വി സൂര്യ- ബെംഗളൂരു സൗത്ത്, ബി. ശ്രീരാമലു- ബെല്ലാരി, ബസവരാജ ബൊമ്മൈ- ഹവേരി, മനോഹർ ലാൽ ഖട്ടർ- കർനാൽ എന്നിങ്ങനെയാണ് പ്രഖ്യാപനം.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…