Monday, April 29, 2024
spot_img

ഗഡ്കരി നാഗ്പൂരില്‍, പിയൂഷ് ഗോയല്‍ മുംബൈ നോര്‍ത്തില്‍ ;രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 72 പേരുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഡൽഹി, ​ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.‌ ബിജെപി ആദ്യഘട്ട പട്ടിക പുറത്തുവിട്ടത് ഈ മാസം ആദ്യമാണ്. 190 സ്ഥാനാർത്ഥികളായിരുന്നു അദ്യ പട്ടികയിലുണ്ടായിരുന്നത്.

കേന്ദ്രമന്ത്രിമാരായ പിയൂഷ് ​ഗോയൽ, നിതിൻ ​ഗഡ്കരി, അനുരാ​ഗ് ഠാക്കൂർ, ശോഭാ കരന്ദലാജെ, പ്രള്ഹാദ് ജോഷി എന്നിവർക്ക് പുറമേ ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, കർണാചക മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ, യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എന്നിവരും പട്ടികയിൽ ഇടം പിടിച്ചു.

മുംബൈ നോർത്തിൽ നിന്നാണ് പിയൂഷ് ​ഗോയൽ മത്സരിക്കുന്നത്. നിതിൻ ​ഗഡ്കരി- നാ​ഗ്പൂർ, അനുരാ​ഗ് ഠാക്കൂർ- ഹമീർപൂർ, പ്രള്ഹാദ് ജോഷി- ധാർവാട്, ശോഭാ കരന്തലജെ- ബെം​ഗളൂരു നോർത്ത്, തേജസ്വി സൂര്യ- ബെം​ഗളൂരു സൗത്ത്, ബി. ശ്രീരാമലു- ബെല്ലാരി, ബസവരാജ ബൊമ്മൈ- ഹവേരി, മനോഹർ ലാൽ ഖട്ടർ- കർനാൽ എന്നിങ്ങനെയാണ് പ്രഖ്യാപനം.

Related Articles

Latest Articles