Kerala

ലഭിക്കുന്നത് വൻ ലാഭം: രാസലഹരിക്കടത്തിലേക്ക് കളം മാറ്റിചവിട്ടി സ്വർണക്കടത്തു സംഘങ്ങൾ പോപ്പുലർ ഫ്രണ്ടടക്കമുള്ള സംഘടനകൾക്ക് ഫണ്ട് നൽകുന്നുവെന്ന് സംശയം ; കൊടുവള്ളി സംഘത്തിന് പിന്നാലെ കേന്ദ്ര ഏജൻസികൾ

കൊച്ചി ; കേരളത്തിൽ സ്വർണക്കടത്തിനു കുപ്രസിദ്ധിയാർജിച്ച കൊടുവള്ളി സംഘങ്ങൾ രാസലഹരികടത്ത് ബിസിനസിലേക്കു ചുവടുമാറ്റുന്നതായി റിപ്പോർട്ട്. ഏതാനും ദിവസം മുമ്പു ബെംഗളുരുവിൽനിന്നു ലഹരി കടത്തുന്നതിനിടെ രാസലഹരിയുമായി പിടിയിലായ വ്യക്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലഹരി കൂടിയ അളവിൽ ഉപയോഗിച്ച നിലയിൽ പിടിയിലായ ഇയാൾ പത്തു ലക്ഷം രൂപയാണ് പോലീസിനു വാഗ്ദാനം ചെയ്തത് .

ഇവിടെ രാസലഹരി ഉൽപാദിപ്പിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അതുകൊണ്ടു കുറഞ്ഞ നിരക്കിൽ വിൽക്കാൻ സാധിക്കുന്നുണ്ടെന്നുമാണ് ഇയാൾ പറഞ്ഞത്. വിദേശത്തുനിന്നു ഡാർക് നെറ്റിലൂടെ ഓർഡർ ചെയ്തു വരുത്തിയ ലഹരിയാണു ഉപയോഗിച്ചത് എന്നാണ് ഇയാൾ പറഞ്ഞത്.

കൊടുവളളിയിലെ സംഘവുമായി ഇടപാടിനു ശ്രമിച്ചപ്പോൾ ഗുണമേന്മ കുറഞ്ഞ ഉൽപന്നമാണു ലഭിച്ചത്. ഗുണമേന്മ ഇല്ലെന്ന് പറഞ്ഞപ്പോൾ കൂടുതൽ ഗുണമുള്ളതു നിർമിച്ചു നൽകാമെന്നു സംഘം പറഞ്ഞു.സംസ്ഥാനത്ത് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതും സ്വർണക്കടത്തിലുണ്ടാകുന്ന തിരിച്ചടികളുമാണു ലഹരി ഇടപാടിലേക്കു സംഘത്തെ മാറ്റി ചിന്തിപ്പിച്ചതെന്നും വെളിപ്പെടുത്തലുണ്ട്.

പോപ്പുലർ ഫ്രണ്ട് അടക്കമുള്ളവ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപയോളം അനായാസം സംഘടിപ്പിച്ചത് ഈ ലഹരി നിർമാണ സംഘത്തിന്റെ പിന്തുണയിലാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെ ഇവർക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം കടുപ്പിച്ചിരുന്നു . ഇതും ഇവർ സ്വർണ്ണക്കടത്ത് ഉപേക്ഷിക്കാൻ കാരണമായതായി പറപ്പെടുന്നു .

B4 Admin

Recent Posts

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

3 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

3 hours ago

ഇന്ദിരാഗാന്ധിയുടെ ഭക്ഷണം പങ്കിട്ടത് ചാൾസ് ശോഭരാജിന്റെ കാമുകിയുമായി തിഹാർ ജയിലിലെ അപൂർവ കഥ

1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…

3 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

4 hours ago

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

13 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

1 day ago