മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു .വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന.ന്യൂഡല്‍ഹി ലോക്സഭ സീറ്റില്‍ ഗംഭീറിനെ ബിജെപി പരിഗണിക്കുന്നതായാണ് അറിയുന്നത്., അരുണ് ജയ്റ്റ്ലി, രവിശങ്കര് പ്രസാദ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപി അംഗത്യമെടുത്തത്.
നരേന്ദ്ര മോദിയുടെ നേതൃപാടവത്തില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം ഗംഭീര്‍ പറഞ്ഞു.ഡല്‍ഹി സ്വദേശിയായ ഗംഭീര്‍ 2016ലാണ് ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത്. 2007 ലെ ട്വന്റി 20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 147 ഏകദിന മത്സരങ്ങളില്‍ 11 സെഞ്ചുറികളും 34 അര്‍ദ്ധ സെഞ്ചുറികളും അടക്കം 5238 റണ്‍സാണ് ഗംഭീര്‍ ക്രിക്കറ്റ് കരിയറില്‍ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ടെസ്റ്റില്‍ 42 റണ്‍സ് ശരാശരിയോടെ 58 മത്സരങ്ങളില്‍ നിന്നും 4154 റണ്‍സും, ട്വന്റി 20 യിലെ 37 മത്സരങ്ങളില്‍ ഏഴ് അര്‍ദ്ധ സെഞ്ചുറി അടക്കം 932 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…