Categories: Featured

ഓം ഗം ഗണപതയേ നമഃ; ഇന്ന് വിനായക ചതുര്‍ത്ഥി

മഹാദേവന്‍റെയും പാര്‍വ്വതീ ദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്‍റെ ജന്മദിനമാണ് വിനായകചതുര്‍ഥി. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുര്‍ത്ഥി അഥവാ വെളുത്തപക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്മദിനം. അന്നേ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല അല്ലെങ്കില്‍ അര്‍ച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാല്‍ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളില്‍ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പില്‍ സമര്‍പ്പിച്ച ശേഷം കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവര്‍ദ്ധനവിന് ഉത്തമമാണ്.ഗണപതിയുടെ ജന്മനക്ഷത്രം അത്തം ആയതിനാല്‍ അത്തം ചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു.

ജ്ഞാനം, സമൃദ്ധി, ഭാഗ്യം എന്നിവയുടെ പരമാധീശനാണ് ഗജമുഖനായ ഗണപതി. ഗജമുഖനായാണ് ഗണേശനെ ആരാധിക്കുന്നതെങ്കിലും ആ സ്വരൂപം പരബ്രഹ്മത്തെയാണ് വ്യക്തമാക്കുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച് ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്‌നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഗണനാഥനായ ഗണപതിക്ക് പ്രാധാന്യം നല്‍കികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം. ഗണേശ്വരന്‍റെ പിറന്നാള്‍ ദിനത്തില്‍ ഓരോ വ്യക്തിയുടെ പേരിലും നാളിലും ചതുര്‍ഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം,ഗൃഹ നിര്‍മ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. വിനായകചതുര്‍ഥിയില്‍ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വര്‍ണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമമായി കരുതുന്നു.

ഒരിക്കല്‍ പിറന്നാള്‍ സദ്യയുണ്ട് എഴുന്നേല്‍ക്കാന്‍ ശ്രമിച്ച ഗണപതിഭഗവാന്‍ വയര്‍ നിറഞ്ഞതിനാല്‍ നില തെറ്റി വീണു. ഇതു കണ്ട് കളിയാക്കി ചിരിച്ച ചന്ദ്രനെ ”വിനായക ചതുര്‍ഥി ദിവസം നിന്നെ ദര്‍ശിക്കുന്നവര്‍ക്കെല്ലാം ദുഷ്‌പേര് കേള്‍ക്കാന്‍ ഇടയാവട്ടെ” എന്ന് ശപിക്കുകയും ചെയ്തു. അതിനാല്‍ ഗണേശ ചതുര്‍ഥി ദിനത്തില്‍ ചന്ദ്രനെ കാണുന്നത് മാനഹാനിക്ക് ഇടയാവും എന്നൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. കേതുദശാദോഷമനുഭവിക്കുന്നവര്‍ ദോഷപരിഹാരമായി വിനായകചതുര്‍ഥി ദിനത്തില്‍ ഗണേശ പൂജ, ഗണപതിഹോമം എന്നിവ നടത്തിയാല്‍ അതിവേഗ ഫലസിദ്ധി ലഭിക്കുംഉദ്ദിഷ്ഠ കാര്യ സിദ്ധിക്കായി വിനായകചതുര്‍ഥി ദിവസം ഗണപതി ഗായത്രികള്‍ 108 തവണ ചൊല്ലാവുന്നതാണ്.

മഹാഗണപതിയെ പ്രസാദിപ്പിക്കുന്ന ഹോമമന്ത്ര ധ്വനികളുമായി വിനായക ചതുര്‍ത്ഥി ദിവസം ക്ഷേത്രങ്ങളില്‍ വിശേഷാല്‍ ഗണപതിഹോമം, അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, പൂജകളും വഴിപാടുകളും നടക്കും.108 മുതല്‍ ആയിരത്തിയെട്ടും പതിനായിരത്തിയെട്ടും നാളികേരങ്ങളുടെ വന്‍ ഹോമങ്ങളാണ് ക്ഷേത്രങ്ങളില്‍ നടത്തുന്നത് ക്ഷേത്രങ്ങളുടെയും വിവിധ സംഘടനകളുടെയും ഭക്തജന സമിതികളുടെയും നേതൃത്വത്തില്‍ ഗണേശോത്സവം വിപുലമായി ആഘോഷിക്കും. വൈകിട്ട് വിഗ്രഹ നിമഞ്ജന ഘോഷയാത്രയോടെ പരിപാടികള്‍ സമാപിക്കും.

Anandhu Ajitha

Recent Posts

മരണകാരണം കഴുത്തിനേറ്റ പരിക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്!! കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ മരണം കൊലപാതകം! മാതാവിന്റെ ആൺ സുഹൃത്ത് തൻബീർ ആലമിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…

2 hours ago

കൊറിയൻ ഉപദ്വീപിനെ ഞെട്ടിച്ച് ഉത്തരകൊറിയ !തന്ത്രപ്രധാന ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചു ; സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ

പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…

2 hours ago

പ്രതിരോധ രംഗത്ത് വിപ്ലവം!ഇസ്രയേലിനെ കാക്കാൻ ഇനി ലേസർ രശ്മികൾ !!! ‘അയൺ ബീം’ ഏറ്റെടുത്ത് ഐഡിഎഫ്

ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…

3 hours ago

ശബരിമല സ്വർണക്കൊള്ള! വീണ്ടും നിർണ്ണായക അറസ്റ്റ് ! തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…

4 hours ago

സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസ് ! നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…

4 hours ago

എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ ‘സ്നേഹപൂർവ്വം വേണു’ പ്രകാശനം ചെയ്‌തു ! കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഒ എൻ വി കുറുപ്പിന്റെ സഹധർമ്മിണി സരോജിനിക്ക് പുസ്തകം കൈമാറി

പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…

1 day ago