ജി.സുകുമാരൻ നായർ
കോട്ടയം: മുൻ ഡയറക്ടർ ബോർഡ് അംഗവും എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാറിന്റെ കടുത്ത വിമർശനങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്ത്. മന്നം സമാധി മന്ദിരം തുറക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ടുള്ള ഗണേഷ് കുമാറിന്റെ പ്രസ്താവനകൾക്കും എതിരെയാണ് സുകുമാരൻ നായർ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ആവശ്യപ്പെടുന്നവർക്ക് മന്നം സമാധി മന്ദിരം എപ്പോഴും തുറന്നുനൽകാറുണ്ടെന്നും എന്നാൽ ആവശ്യപ്പെടാത്ത സമയങ്ങളിൽ അത് വെറുതെ തുറന്നിട്ട് വീട്ടിലേക്ക് പോകാൻ കഴിയില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
മുഖ്യമന്ത്രി വി.ഡി. സതീശനെ എൻഎസ്എസ് നേതൃത്വം ലക്ഷ്യം വെയ്ക്കുന്നതിനിടയിൽ, മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ച ഗണേഷ് കുമാറിന്റെ നിലപാടിനെയും ജനറൽ സെക്രട്ടറി ശക്തമായി ചോദ്യം ചെയ്തു. മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ മാത്രം ഗണേഷ് കുമാർ ആരാണെന്ന് ചോദിച്ച സുകുമാരൻ നായർ, ഇയാൾ നിലവിൽ സർക്കാരിന്റെയോ എൻഎസ്എസിന്റെയോ ഔദ്യോഗിക ഭാഗമല്ലെന്നും അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. വി.ഡി. സതീശൻ എൻഎസ്എസിനെയോ മറ്റ് സമുദായങ്ങളെയോ മോശമായി അധിക്ഷേപിക്കുന്നത് താൻ കേട്ടിട്ടില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ മുൻ പ്രതികരണം.
അതേസമയം, എൻഎസ്എസ് നേതൃത്വത്തിൽ ഏകാധിപത്യ പ്രവണതയാണ് നിലനിൽക്കുന്നതെന്നും വിരട്ടലൊന്നും തന്റെ അടുത്ത് വിലപ്പോകില്ലെന്നും ഗണേഷ് കുമാറും നേരത്തെ ആഞ്ഞടിച്ചിരുന്നു. എവിടെയായാലും ഏകാധിപതികളുടെ തകർച്ച ഉറപ്പാണെന്നും കുറച്ചുകൂടി സ്നേഹവും ബഹുമാനവും എൻഎസ്എസ് നേതൃത്വത്തിന് ആകാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആർ. ബാലകൃഷ്ണപിള്ളയുടെയും തന്റെയും തണൽ പറ്റി വളർന്നവരാണ് ഇപ്പോൾ തനിക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നതെന്നും, തന്നെ ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കിയ നടപടിയിൽ എന്ത് നീതിയാണുള്ളതെന്ന് സമൂഹം വിലയിരുത്തട്ടെയെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ എൻഎസ്എസിനുള്ളിലെ രാഷ്ട്രീയ പോര് കൂടുതൽ ശക്തമാകാനാണ് സാധ്യത.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…